സിനിമയെ ഹിറ്റാക്കിയ സൂപ്പര്‍ ഹിറ്റ് ഗാനം, അതില്‍ പറയുന്ന 'ഉര്‍വശി' ഞാന്‍ തന്നെ..: ഉര്‍വശി

എആര്‍ റഹ്‌മാന്റെ സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ ഒന്നായ ‘ഉര്‍വശി ഉര്‍വശി’ ഗാനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് തന്നെയാണെന്ന് നടി ഉര്‍വശി. കാതലന്‍ സിനിമയിലെ ഗാനമാണ് ‘ഉര്‍വശി ഉര്‍വശി’. ഒരു പരിപാടിക്കിടെ ഗാനരചയിതാവ് വാലി സാര്‍ തന്നോട് ഒരു പാട്ട് വരുന്നുണ്ടെന്ന് പറഞ്ഞു. ടേക്ക് ഇറ്റ് ഈസി നല്ലതാ, വൈരുമുത്തു ആണ് എഴുതിയത് എന്നൊക്കെ പറഞ്ഞു. ആ പാട്ട് പോപ്പുലര്‍ ആവുകയും ചെയ്തു എന്നാണ് ഉര്‍വശി പറയുന്നത്.

”മഗളിര്‍ മട്ടും എന്ന ചിത്രത്തില്‍ കറവൈമാടു മൂന്ന് എന്ന് തുടങ്ങുന്ന ഒരു ഗാനം വാലി സാര്‍ എഴുതിയിരുന്നു. ഞാനും രേവതിയും രോഹിണിയും ആ വരികള്‍ പാടികൊണ്ട് വരണം. അയ്യേ ആ വാക്ക് ഞാന്‍ പറയില്ല എന്ന് ഞാന്‍ പറഞ്ഞു. പെണ്ണുങ്ങള്‍ സ്വയം പറയുമോ കറവമാട് ആണെന്ന്. സംവിധായകന്‍ എന്താ പ്രശ്‌നമെന്ന് ചോദിച്ചു, അദ്ദേഹം തെലുങ്കനായിരുന്നു.”

”പെണ്ണുങ്ങള്‍ സ്വയം കറവമാടാണ് എന്നു പറയുന്നത് വൃത്തിക്കേടല്ലേ എന്നു ഞാന്‍ ചോദിച്ചു. കമല്‍ ഹാസന്‍ സാര്‍ ആയിരുന്നു അതിന്റെ നിര്‍മ്മാതാവ്. അധികം വൈകാതെ കമല്‍ സാറിന് ഫോണ്‍ പോയി, ഉര്‍വശി ആ ലൈന്‍ പാടത്തില്ല എന്നും പറഞ്ഞ്. അപ്പോള്‍ കമല്‍ സാര്‍ പറഞ്ഞു, അതൊക്കെ ചുമ്മാ പറയുന്നതാ ഉര്‍വശി പാടികൊള്ളും, വാലി സാറിനെ വിളിച്ചു കണക്റ്റ് ചെയ്തു കൊടുക്കൂ എന്ന്.”

”അങ്ങനെ ഞാന്‍ വാലി സാറിനോട് സംസാരിച്ചു. എന്തിനാ സാര്‍ അങ്ങനെയൊക്കെ പറയുന്നത്, മോശമല്ലേ എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ പുള്ളി എനിക്ക് അതിന്റെ സിറ്റുവേഷന്‍ പറഞ്ഞു തന്നു. അവിടെ അര്‍ത്ഥം നീ ഉദ്ദേശിച്ചതല്ല എന്നു പറഞ്ഞു മനസിലാക്കി തന്നു. ജീവിതത്തില്‍ ആദ്യമായാണ് എന്നോട് ഒരാള്‍ ആ ലൈന്‍ പാടത്തില്ല എന്നു പറഞ്ഞതെന്നും പറഞ്ഞു.”

”അത് കഴിഞ്ഞ് ഒരു ചടങ്ങില്‍ വച്ചു കണ്ടപ്പോള്‍ നീ ഇവിടെയിരിക്ക് എന്നു പറഞ്ഞ് എന്നെ പിടിച്ച് അടുത്തിരുത്തി. നിന്നെ കുറിച്ച് ഒരു പാട്ട് എഴുതാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒരു പാട്ട് നിന്നെ കുറിച്ചു വരുന്നുണ്ട്. ടേക്ക് ഇറ്റ് ഈസി. നല്ലതാ, കേട്ട് നോക്കൂ എന്ന് പറഞ്ഞു. വൈരമുത്തു ആണ് ആ പാട്ടെഴുതിയത്. ആ പാട്ടാണ് ആ സിനിമയെ പോപ്പുലറാക്കിയത്.”

”ഞാനത് കേട്ടു, പ്രഭുവിന്റെ ഡാന്‍സും പാട്ടുമൊക്കെയായി നല്ല ചേഞ്ചായിരുന്നു. എന്നെ കളിയാക്കിയാണോ എഴുതിയതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അല്ല നന്നായിട്ടാണ് എഴുതിയത് എന്നു പറഞ്ഞു. എല്ലാവരെ കുറിച്ചും പാട്ടു വന്നിരിക്കുന്നു, നിന്നെ കുറിച്ചും വേണ്ടേ? നീയല്ലേ മുകളില്‍ നിന്നും താഴെ വന്നവള്‍. ദേവലോകത്തുനിന്നു വന്നവളല്ലേ… എന്ന് പറഞ്ഞു” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി