ഷാരൂഖ് ഖാന് എന്ത് മാനദണ്ഡ‍ത്തിലാണ് മികച്ച നടനുളള അവാർഡ് നൽകിയത്, കുട്ടേട്ടൻ എങ്ങനെ സഹനടനായി? ജൂറിയോട് ചോദ്യങ്ങളുമായി നടി ഉർവശി

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ വിമർശനവുമായി നടി ഉർവശി. എന്ത് മാനദണ്ഡത്തിലാണ് ഷാരൂഖ് ഖാന് മികച്ച നടനുളള അവാർഡ് നൽകിയതെന്നും കുട്ടേട്ടൻ (വിജയരാഘവൻ) എങ്ങനെ സഹനടനായെന്നും ഉർവശി ചോദിച്ചു. പ്രത്യേക ജൂറി പരാമർശം എങ്കിലും കുട്ടേട്ടന് കൊടുത്തൂടായിരുന്നുവോ എന്നും അദ്ദേഹത്തിന്റെ സിനിമാ അനുഭവം എന്തെങ്കിലും ജൂറി അന്വേഷിച്ചിരുന്നോ എന്നും ഉർവശി ചോ​ദിക്കുന്നു.

“കുട്ടേട്ടനെ പോലൊരു ​ഗ്രേറ്റ് ആക്ടർ. കുട്ടേട്ടന്റെയും ഷാരൂഖ് ഖാന്റെയും അഭിനയത്തിൽ എന്താണ് ജൂറി കണക്കാക്കിയത്? എന്ത് മാനദണ്ഡത്തിൽ ഏറ്റക്കുറച്ചിൽ കണ്ടു? ഇതെങ്ങനെ സഹനടനായി അതെങ്ങനെ മികച്ച നടനായി? ഇതൊക്കെ ചോദിക്കണം. കുട്ടേട്ടന്റെ സിനിമയിലെ ഇത്രയും കാലത്തെ അനുഭവം. മറ്റ് ഭാഷകളിലേത് പോലെ വലിയ ബഡ്ജറ്റിലൊക്കെ 250 ​ദിവസം എടുക്കാൻ പറ്റിയ പടമല്ല അത്. പൂക്കാലം സിനിമയിൽ കുട്ടേട്ടന്റെ ജോഡിയായി അഭിനയിക്കാനിരുന്നത് ഞാനാണ്, ഉർവശി പറയുന്നു.

രാവിലെ മേക്കപ്പിടാൻ അഞ്ച് മണിക്കൂർ, അത് റിമൂവ് ചെയ്യാൻ നാല് മണിക്കൂറ്‍. നിങ്ങൾ എത്ര കോടി തരാന്ന് പറഞ്ഞാലും എന്നെ വിട്ടേക്കെന്ന് പറഞ്ഞ ആളാണ് ഞാൻ. അതെല്ലാം ത്യാ​ഗം ചെയ്തിട്ടാണ് കുട്ടേട്ടൻ അഭിനയിച്ചത്. അതിനൊരു പ്രത്യേക ജൂറി പരാമർശം എങ്കിലും കൊടുത്തൂടെ? അതെങ്ങനെ സഹനടനായി? എന്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ എന്നത് മാത്രമാണ് ഞാൻ ചോദിക്കുന്നത്. ഒരു ന്യായം ഉണ്ടല്ലോ. വിജയരാഘവന്റെ അഭിനയത്തിന്റെ ഉർവശിയുടെ അഭിനയത്തിന്റെ അളവ് ഇത്രയും കുറഞ്ഞ് പോയി എന്ന് പറയട്ടെ.

എന്തുകൊണ്ട് മികച്ച നടി എന്നത് ഷെയർ ചെയ്തില്ല. വിജയരാഘവന്റെ അവാർഡ് എന്തുകൊണ്ട് ഇങ്ങനെ ആയി? എന്തുകൊണ്ട് സ്പെഷ്യൽ ജൂറി അവാർഡ് പോലും ആയില്ല? അദ്ദേഹത്തിന്റെ എക്സ്പീരിയൻസിനെ കുറിച്ച് ജൂറി അന്വേഷിച്ചിരുന്നോ? ഇതുപോലൊരു കഥാപാത്രം മുൻപ് മറ്റേതെങ്കിലും നടൻ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ടോ? അതൊക്കെ പറഞ്ഞാൽ മതി”, എന്നാണ് ഉർവശി പ്രതികരിച്ചത്.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം