യുപി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോൺ; ഹാൾ ടിക്കറ്റും ഫോട്ടോയും വൈറൽ !

ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിലെ നടി സണ്ണി ലിയോണിൻ്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. സണ്ണി ലിയോൺ എന്ന് പേരിട്ടിരിക്കുന്ന അഡ്മിറ്റ് കാർഡും താരത്തിൻ്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫെബ്രുവരി 17 ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡിലാണ് സംഭവം.

ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെൻ്റ് ആൻഡ് പ്രൊമോഷൻ ബോർഡിൻ്റെ (യുപിപിആർബി) വെബ്‌സൈറ്റിൽ സണ്ണി ലിയോണിൻ്റെ ഫോട്ടോ സഹിതമാണ് രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2,385 പരീക്ഷാ കേന്ദ്രങ്ങളിലായി 75 ജില്ലകളിലായാണ് യുപിപിആർബി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പരീക്ഷ നടത്തിയത്.


അഡ്മിറ്റ് കാർഡ് അനുസരിച്ച്, സണ്ണി ലിയോണിൻ്റെ പരീക്ഷാ കേന്ദ്രം കനൗജിലെ തിര്‌വ തഹസിലിലെ ശ്രീമതി സോനശ്രീ മെമ്മോറിയൽ ഗേൾസ് കോളേജായിരുന്നു. യുപിയിലെ മഹോബയിൽ താമസിക്കുന്നയാളുടെ മൊബൈൽ നമ്പറാണ് രജിസ്ട്രേഷൻ സമയത്ത് ഉപയോഗിച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ ഫോമിൽ നൽകിയിരിക്കുന്ന വിലാസം മുംബൈയിലേതാണ്.

എന്നാൽ, പരീക്ഷാ ദിവസം ഒരു ഉദ്യോഗാർത്ഥിയും പ്രത്യേക അഡ്മിറ്റ് കാർഡുമായി ഹാജരായില്ലെന്ന് കോളേജ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അതേസമയം, അഡ്മിറ്റ് കാർഡ് വ്യാജമാണെന്നും പരീക്ഷ എഴുതേണ്ട ആൾ രജിസ്ട്രേഷൻ സമയത്ത് നടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളോട് ഫോട്ടോയും ആധാർ കാർഡും സഹിതം കേന്ദ്രത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കനൗജ് പോലീസിൻ്റെ സൈബർ സെല്ലാണ് കേസ് അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കനൗജ് പോലീസിൻ്റെ സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ