ഞാന്‍ അവന്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചു, എന്റെ അഞ്ച് വിരലിന്റെ പാട് അവന്റെ മുഖത്ത് പതിഞ്ഞ് കിടന്നു: ശ്രുതി രജനികാന്ത്

ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയായ നടിയാണ് ശ്രുതി രജനികാന്ത്. നിലവില്‍ മോഡലിംഗ് രംഗത്തും ശ്രുതി സജീവമാണ് ഇപ്പോഴിത സ്‌കൂളില്‍ പഠിച്ച കാലത്തെ രസകരമായ അനുഭവങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അനിയനെ ഉപദ്രവിച്ച കുട്ടിയുടെ കരണത്തടിച്ചതടക്കം ശ്രുതി വെളിപ്പെടുത്തി.

‘എന്റെ അനിയനാണെന്റെ ദൗര്‍ബല്യം. അവന്‍ കരയുന്നതു കാണാന്‍ എനിക്ക് തീരെയിഷ്ടമല്ല. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്‍ അനിയനെ തല്ലി. ആ പയ്യനെ ചെന്നു കണ്ട് എന്തിനാണ് മോനെ ഉപദ്രവിക്കുന്നത്, ഇനി അങ്ങനെ ചെയ്യരുതെന്നൊക്കെ ഉപദേശിച്ച് ക്ലാസ് ടീച്ചറിനോട് ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞ് ഞാന്‍ മടങ്ങി.’

‘പിറ്റേന്ന് ക്ലാസിലിരുന്നപ്പോള്‍ അനിയന്റെ കൂട്ടുകാരായ ഒരു സംഘം കുട്ടികള്‍ വന്ന്, അനിയനെ ആ പയ്യന്‍ വന്ന് വീണ്ടും തല്ലുന്നുവെന്നു പറഞ്ഞു. അവനെ ആരെങ്കിലും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. കാര്യമന്വേഷിക്കാന്‍ ചെന്ന എന്നോട് ‘ഞാന്‍ തല്ലും നീ വീട്ടില്‍ക്കൊണ്ടു പോയി കേസുകൊടുക്ക്’ എന്നൊക്കെയുള്ള മട്ടില്‍ പ്രകോപനപരമായി അവന്‍ സംസാരിച്ചു.’

‘അനിയനെ തല്ലിയതിന്റെയും എന്നോട് തര്‍ക്കുത്തരം പറഞ്ഞതിന്റെയും ദേഷ്യത്തില്‍ ഞാന്‍ അവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചു. എന്റെ അഞ്ചു വിരലിന്റെ പാട് അവന്റെ മുഖത്തു പതിഞ്ഞു കിടന്നു. അവന്റെ അച്ഛനമ്മമാര്‍ അഭിഭാഷകരാണെന്ന കാര്യമൊന്നും അപ്പോഴെനിക്കറിയില്ലായിരുന്നു.

‘ആ കുട്ടിയുടെ മാതാപിതാക്കള്‍ അതിന്റെ പേരില്‍ ബഹളമൊക്കെയുണ്ടാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് എന്നെ വിളിപ്പിക്കുകയൊക്കെച്ചെയ്തു. ആ സംഭവം വലിയ പ്രശ്‌നമായതോടെ സീനിയേഴ്‌സ് ഉള്‍പ്പടെയുള്ളവര്‍ എന്നെ ഗുണ്ടയെന്നാണ് വിളിച്ചത്. അന്ന് ഞാന്‍ തല്ലുകൊടുത്ത ആ കുട്ടി ഇന്ന് ഞങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ്’ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ