വല്ല സിനിമയിലും പോയിട്ട് കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ ചെയ്താല്‍ അന്ന് ഞാന്‍ വന്ന് തല്ലും; വിനീത് പറഞ്ഞതിനെ കുറിച്ച് ശിവദ

താന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചാല്‍ തല്ലുമെന്ന് നടനും സംവിധായകനുമായ വിനീത് പറഞ്ഞിട്ടുണ്ടെന്ന് നടി ശിവദ. വിനീതിനൊപ്പം ഒരു ആല്‍ബത്തില്‍ലാണ് ശിവദ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. അന്ന് താന്‍ ഇന്റിമേറ്റ് സീനിലൊന്നും അഭിനയിക്കാന്‍ പറ്റില്ലെന്ന വാശിയിലായിരുന്നു എന്നാണ് ശിവദ പറയുന്നത്.

ആദ്യം വിനീതേട്ടനെ കാണുന്നത് മഴ എന്ന ആല്‍ബത്തിന്റെ ഓഡിഷന്റെ അന്നാണ്. ഓഡിഷന്‍ ചെയ്തിട്ട് തന്നെ സെലക്ട് ചെയ്തു. എന്നിട്ട് വിനീതേട്ടന്റെ നാടായ കണ്ണൂരില്‍ തന്നെയായിരുന്നു ചിത്രീകരണം. മഴ പാട്ടില്‍ ഒരു സീനുണ്ട്. ഹീറോ തന്നെ കൈയ്യില്‍ പിടിച്ചിട്ട് ചെറുതായിട്ടൊന്ന് കെട്ടിപ്പിടിക്കും.

അതുപോലെ പാട്ടില്‍ നായകന്റെ മടിയിലിരിക്കുന്ന ഒരു സീനുണ്ട്. അത് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ‘അയ്യോ എന്നെ കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരിക്കലും ചെയ്യില്ല, നായകനെ തൊടാനും പിടിക്കാനുമൊന്നും എനിക്ക് പറ്റില്ല’ എന്ന് തന്നെ പറഞ്ഞു. അന്ന് അമ്മയും കൂടെയുണ്ട്.

‘ഇന്ന് നീ ഈ സീന്‍ ചെയ്യാതെ പിന്നീട് വല്ല സിനിമയിലും അഭിനയിക്കാന്‍ പോയിട്ട് കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ ചെയ്താല്‍ ഞാന്‍ അന്ന് വന്ന് നിന്നെ തല്ലും’ എന്നാണ് വിനീതേട്ടന്‍ തന്റെ അമ്മയുടെ മുന്നില്‍ വച്ച് പറഞ്ഞത് എന്നാണ് ശിവദ പറയുന്നത്.

മഴ പാട്ടില്‍ അഭിനയിച്ചത് സുധി എന്ന് പറയുന്നൊരു ചേട്ടനാണ്. ശരിക്കും രണ്ടാളും രണ്ട് അതിര്‍ത്തിയില്‍ നിന്നിട്ടാണ് അതില്‍ കെട്ടിപ്പിടിക്കുന്ന സീനൊക്കെ എടുത്തിരിക്കുന്നത്. തൊട്ടും തൊടാതെയുമൊക്കെയായിട്ടാണ് അഭിനയിച്ചത്. ഇന്നത് കാണുമ്പോള്‍ ചമ്മലാണ് തോന്നുന്നത് എന്നും ശിവദ ഒരു ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ വ്യക്തമാക്കി.

Latest Stories

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി