എന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം അമേരിക്കയില്‍ നിന്നും സിനിമയെടുക്കാന്‍ വന്ന ഒരാളുണ്ട്, ഒരു ദിവസത്തെ ഷൂട്ടിന് ശേഷം അയാള്‍ മടങ്ങിപ്പോയി:ഷീല

സിനിമാരംഗത്ത് തനിക്ക് നേരിട്ട അപൂര്‍വ്വ അനുഭവം പങ്കുവെച്ച് നടി ഷീല. തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്ന കാര്യം ഒരു ചാനല്‍ അഭിമുഖത്തിനിടെയാണ് ഷീല വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെയാണ്. ഒരിക്കല്‍ അമേരിക്കയില്‍ നിന്നും സിനിമ നിര്‍മ്മിക്കാനായി ഒരാളെത്തി. സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും താന്‍ തന്നെയാണെന്നും അയാള്‍ പറഞ്ഞു.

ആദ്യം ഒരു പാട്ട് റെക്കോഡ് ചെയ്തു. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയില്‍ വെച്ചായിരുന്നു. അടുത്ത ദിവസം ഒരു ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞു. ഇത്തരം രംഗങ്ങള്‍ സിനിമയില്‍ പതിവാണല്ലോ. അതിനാല്‍ താന്‍ സമ്മതിച്ചുവെന്ന് ഷീല പറഞ്ഞു.

സീനിന്റെ പൂര്‍ണതയ്ക്കായി പൂക്കള്‍ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിച്ചു. മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതു തന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല.

ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും. ഇതിന്റെ ഗുട്ടന്‍സ് ഞാനടക്കം യൂണിറ്റില്‍ എല്ലാവരും മനസ്സിലാക്കിയത് അടുത്ത ദിവസമാണ്.

അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോള്‍ നായകനായ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ചശേഷം അയാള്‍ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിയതായി ഷീല പറയുന്നു. ഷീല ഓര്‍മ്മിച്ചു.

Latest Stories

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും