ആമിയും ഭാര്‍ഗവീനിലയവും ഞാൻ അഭിനയിക്കേണ്ടിയിരുന്ന സിനിമകൾ.. 'രതിനിർവേദം' വേണ്ടെന്ന് വെച്ച സിനിമ: നടി ഷീല

തന്റെ കരിയറിൽ ചെയ്യാൻ സാധിക്കാതെ പോയ കഥാപാത്രങ്ങളും ചിലത് വേണ്ടെന്ന് വെയ്ക്കാനുമുണ്ടായ കാരണം തുറന്നു പറഞ്ഞ് നടി ഷീല. മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രതിനിർവേദം, ഭാർഗവീനിലയം, ആമി തുടങ്ങിയ സിനിമകളിൽ ഷീലയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് പല കാരണങ്ങൾകൊണ്ട് ഈ അവസരങ്ങൾ മറ്റ് താരങ്ങളിലേക്ക് പോവുകയായിരുന്നു.

ഒരു കാലത്ത് മലയാളസിനിമയിൽ ഓളമുണ്ടാക്കിയ സിനിമയായിരുന്നു ഭരതൻ സംവിധാനം ചെയ്ത ‘രതിനിർവേദം’. ചിത്രത്തിൽ അഭിനയിക്കില്ല എന്ന് ഷീല തീരുമാനിക്കുകയിരുന്നു. ‘അതൊക്കെ ഒരു ടൈപ്പ് ആണ്. ആ സിനിമയിൽ അഭിനയിക്കാതിരുന്നത് ഓർക്കുമ്പോൾ സന്തോഷം മാത്രമേയുള്ളു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റും റോളും ഇഷ്ടപ്പെട്ടില്ലെന്നും, മറ്റ് കാരണങ്ങൾ തോന്നിയതിനാലുമാണ് ആ കഥാപാത്രം ചെയ്യേണ്ട എന്ന് തീരുമാനിച്ചതെന്ന്’ ഷീല പറയുന്നു.

എന്നാൽ കമല്‍ സംവിധാനം ചെയ്ത ആമിയില്‍ കമലാദാസിന്റെ വേഷം ഷീലയായിരുന്നു ചെയ്യാനിരുന്നത്. ‘സിനിമയ്ക്കായി അഡ്വാൻസ് വാങ്ങിയെങ്കിലും അത് നടന്നില്ല. ഞാനാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ഷീല അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മാറിയതും എന്റെ കോള്‍ ഷീറ്റും എല്ലാംകൂടിയായപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ സാധിക്കാതെ വന്നു’എന്ന് ഷീലാമ്മ പറയുന്നു.

ഭാർഗവീനിലയം എന്ന ചിത്രവും ഇതുപോലെ ചില കാരണങ്ങൾകൊണ്ട് നഷ്ടപ്പെട്ടതാണ്. ‘മധുവിനും നസീറിനും ഒപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണ് ഉണ്ടായിരുന്നത്. പക്ഷെ ആ സമയത്ത് എല്ലാവര്‍ക്കും ഒരുമിച്ച് ഡേറ്റ് കിട്ടിയിരുന്നില്ല. അങ്ങനെ അവസാനം ചിത്രത്തിലേക്ക് വിജി നിര്‍മ്മല എന്ന നടിയെ കൊണ്ടു വരികയായിരുന്നു’. ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച കഥാപാത്രമായിരുന്നു അന്നും അവസാനം നഷ്ടപ്പെടുകയായിരുന്നു എന്നും നടി വ്യക്തമാക്കി.

Latest Stories

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

പ്രാണിയല്ല, ഇത് ഡ്രോൺ ! കൊതുകിന്റെ രൂപത്തിൽ ഡ്രോണുകൾ അവതരിപ്പിച്ച് ചൈന