ആളുകളുടെ മുന്നില്‍ നിന്ന് ഷര്‍ട്ട് അഴിച്ച് പെട്ടെന്ന് ടീ ഷര്‍ട്ട് ഇടണം, എന്നെ കൊണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞതാണ്, എന്നാല്‍..: ശാരി

എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നായികയാണ് ശാരി. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍’, ‘ദേശാടനക്കിളി കരയാറില്ല’, ‘മൃഗയ’, ‘വീണ്ടും ലിസ’ തുടങ്ങി നിരവധി മികച്ച സിനിമകള്‍ ശാരിയുടെതായി എത്തിയിട്ടുണ്ട്. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ സാലി എന്ന കഥാപാത്രം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒന്നാണ്.

നടി കാര്‍ത്തികയുടെ കൂടെ കട്ടയ്ക്ക് അഭിനയിച്ച് ശാരി കൈയ്യടി വാങ്ങിയ ചിത്രമാണിത്. സിനിമയിലെ ചില സീനുകള്‍ ചെയ്യാന്‍ താന്‍ മടിച്ചിരുന്നുവെന്ന് പറയുകയാണ് നടി ഇപ്പോള്‍ അതുപോലെ പൂച്ചക്കണ്ണുകള്‍ കൊണ്ട് പോസിറ്റീവ് വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന ചിന്തയെ കുറിച്ചും ശാരി പറയുന്നുണ്ട്.

ചിത്രത്തില്‍ സ്‌കൂളിലെ കുട്ടികളെ വെക്കേഷന് ടൂര്‍ കൊണ്ട് പോവുകയാണ്. ആ സമയത്താണ് താനും കാര്‍ത്തികയും ഒളിച്ചോടുന്നത്. അവരില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം തങ്ങളുടെ യൂണിഫോം മാറ്റുന്ന സീനുണ്ട്. കാരണം യൂണിഫോമിട്ട് മുന്നോട്ട് പോയാല്‍ ആളുകള്‍ തിരിച്ചറിയും. ഇട്ടിരിക്കുന്ന യൂണിഫോം ഷര്‍ട്ട് അഴിച്ച് പെട്ടെന്ന് ആ ടീ ഷര്‍ട്ട് ഇടണം.

ആ ടേക്ക് അഞ്ചാറ് തവണ എടുത്തു. തനിക്ക് ആണെങ്കില്‍ ഭയങ്കര മടിയായിരുന്നു. ‘ഇത് വേണ്ട സാര്‍, എന്നെ കൊണ്ട് സാധിക്കില്ല’ എന്നൊക്കെ സംവിധായകനോട് പറഞ്ഞു. പക്ഷേ ‘അത് ചെയ്തേ പറ്റൂ. ലൈറ്റ് ഒക്കെ പോവാന്‍ തുടങ്ങി. ശാരീ.. ഒറ്റ ടേക്കല്ലേ, വേഗം ചെയ്യാന്‍ നോക്കൂ’ എന്നൊക്കെ സംവിധായകന്‍ പറഞ്ഞു.

അത് കേട്ടതോടെ തനിക്ക് ആകെ ടെന്‍ഷനായി. ആ സീനില്‍ മോശമായിട്ട് ഒന്നുമില്ല. പക്ഷേ ആ പ്രായത്തില്‍ അതൊക്കെ ഒരു നാണമുള്ള കാര്യമാണ്. കാരണം അവിടെ ഒത്തിരി ആളുകള്‍ ഉണ്ടായിരുന്നു. അതിന്റേതായ നാണവും മടിയുമൊക്കെ അന്ന് തനിക്ക് തോന്നി.

ഒടുവില്‍ സംവിധായകന്‍ തന്നെ കൊണ്ട് ആ സീന്‍ ചെയ്യിപ്പിച്ചെടുത്തു എന്നാണ് ശാരി ഒരു അഭിമുഖത്തില്‍ പറയുന്നത്. പത്മരാജന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. മോഹന്‍ലാല്‍, ഉര്‍വശി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ