'കൂടെ അഭിനയിക്കുന്നവരോട് ചോദിച്ചപ്പോഴാണ് ഞാനാണ് നായിക എന്ന് അറിഞ്ഞത്'; അവളുടെ രാവുകളെ കുറിച്ച് സീമ

മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് സീമ. 1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ് സീമ ഏറെ ശ്രദ്ധ നേടിയത്. അവളുടെ രാവുകള്‍ ചിത്രത്തെ കുറിച്ച് സീമ പറഞ്ഞ കാര്യങ്ങളാണ് ഇന്നും ശ്രദ്ധേയമാകുന്നത്. താനാണ് ചിത്രത്തിലെ നായിക എന്ന് വളരെ വൈകിയാണ് അറിഞ്ഞത് എന്നാണ് സീമ പറയുന്നത്.

ഒരു സുപ്രഭാതത്തിലാണ് ശശിയേട്ടന്‍ പറയുന്നത് അവളുടെ രാവുകളിലെ ഹീറോയിന്‍ താനാണെന്ന്. ഇയാളെന്താണ് ചെയ്യാന്‍ പോവുന്നതെന്ന് താന്‍ ആലോചിച്ചു. അങ്ങനെ മേക്കപ്പ് ടെസ്റ്റ് നടത്തി ഫോട്ടോ എടുത്തു. അതൊന്നും കൊള്ളില്ലെന്ന് ശശിയേട്ടന്‍ പറഞ്ഞു. വൈകീട്ട് തലയിലെ എണ്ണയെല്ലാം കളഞ്ഞ് മുടി കഴുകി വരാന്‍ പറഞ്ഞു.

അങ്ങനെയെടുത്ത ഫോട്ടോ എല്ലാം നന്നായി. ഷൂട്ടിംഗ് തുടങ്ങാന്‍ നേരത്ത് ശശിയേട്ടന്‍ പറഞ്ഞു, തീരുമാനമായിട്ടില്ല. നോക്കിയിട്ട് മാത്രമേ സീമ ഇതില്‍ അഭിനയിക്കൂവെന്ന്. നായികയാണെന്ന് ആരോടും പറയാതിരുന്നത് നന്നായി എന്ന് അപ്പോള്‍ തോന്നിയെന്ന് സീമ ജെ.ബി ജങ്ഷനില്‍ പറഞ്ഞു.

തന്നെ നായികയാക്കി തന്നെ ഷൂട്ടിംഗ് ആരംഭിച്ചുവെന്ന് കൂടെ അഭിനയിക്കുന്നവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. അത്തരമൊരു കഥാപാത്രം ചെയ്യുന്നതില്‍ വിഷമമൊന്നും തോന്നിയില്ല, അഭിനയിക്കുകയല്ലേ എന്നാണ് ചിന്തിച്ചതെന്നും സീമ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ