'ക്വാറന്റൈനിലാണെങ്കിലും എന്റെ കൈകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ എനിക്ക് മറ്റൊന്നിനും സമയമില്ല'

രസികന്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ ജോസ് മലയാളത്തിനു പരിചയപ്പെടുത്തിയ നായികയാണ് സംവൃത സുനില്‍. നാട്ടിന്‍പുറത്തുകാരിയായി വന്ന സംവൃത തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, നീലത്താമര, ഹാപ്പി ഹസ്ബെന്റ്സ്, സ്വപ്നസഞ്ചാരി, കോക്ക്ടെയില്‍, മാണിക്യക്കല്ല്, ഡയമണ്ട് നെക്ക്ലെസ്, അരികെ, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സംവൃത ആറ് വര്‍ഷത്തിനു ശേഷം ബിജു മേനോന്‍ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ഇപ്പോഴിതാ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റൈനിലാണെങ്കിലും തനിക്കു വേറെ ഒന്നിനും സമയമില്ലെന്നാണ് സംവൃത പറയുന്നത്.

“കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റൈനിലാണെങ്കിലും എന്റെ കൈകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്നതില്‍ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോള്‍ സുരക്ഷിതരാണെന്നാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.” സംവൃത ഇന്‍സ്റ്റഗ്രാമില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു.

https://www.instagram.com/p/B-_EqWHJANF/?utm_source=ig_web_copy_link

തനിക്കു രണ്ടാമതൊരു കുഞ്ഞ് ജനിച്ച വിവരം ഫെബ്രുവരിയില്‍ സംവൃത പങ്കുവെച്ചിരുന്നു. ഫെബ്രുവരി 20 നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നല്‍കിയ പേര്. യു.എസില്‍ എഞ്ചിനീയറായ അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു സംവൃതയും കോഴിക്കോട് സ്വദേശി അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. 2015 ഫെബ്രുവരി 21 നായിരുന്നു അഗസ്യത്യയുടെ ജനനം. 2019ല്‍ പുറത്തിറങ്ങിയ ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ നായിക വേഷത്തിലൂടെ മലയാളത്തില്‍ താരം വീണ്ടും സാന്നിധ്യമറിയിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ