ഗ്ലാമര്‍ വേഷം ചെയ്യുന്നവര്‍ വേലക്കാരിയാവില്ല, ദളിത് സ്ത്രീയുടെ ആ കഥാപാത്രം എന്നില്‍ വന്നതിന് കാരണം എന്റെ നിറമാകാം: രോഹിണി

ഏതുതരം വേഷങ്ങള്‍ക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് നടി രോഹിണി. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ തന്റെ കഥാപാത്രം എത്രമാത്രം സ്വാധീനമുണ്ടാക്കുന്നു എന്ന് മാത്രമാണ് നോക്കാറുള്ളത് എന്നാണ് രോഹിണി പറയുന്നത്.

സിനിമ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് പ്രചോദനമായിട്ടുള്ളത് നെടുമുടി വേണുച്ചേട്ടനും ഗോപി ചേട്ടനും രഘുവരനുമാണ്. കഥാപാത്രം വലുതായാലും ചെറുതായാലും അവരെല്ലാം അതില്‍ തിളങ്ങും. താന്‍ എന്റെ ഹൃദയം പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല. ഏത് വേഷം ചെയ്യുന്നതിനും തനിക്ക് പ്രശ്നമില്ല. ചില സിനിമയില്‍ താന്‍ ദളിത് സ്ത്രീയായി അഭിനയിച്ചു. ആ കഥാപാത്രം തന്നില്‍ വന്നതിന് തന്റെ നിറം കൂടി കാരണമാകാം.

കഥാപാത്രത്തിലൂടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് വലിയ അഭിമാനമുള്ള കാര്യമാണ്. ഏതുതരം വേഷങ്ങള്‍ക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകര്‍ക്ക് നല്‍കിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം താന്‍ ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്നാണ് രോഹിണി പറയുന്നത്.

ജിയോ ബേബി സംവിധാനം ചെയ്ത ആന്തോളജിയായ ഫ്രീഡം ഫൈറ്റിലെ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രത്തിലെ ധനു എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു രോഹിണി ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ ഓള്‍ഡ് ഏജ് ഹോമില്‍ ഉപേക്ഷിക്കപ്പെടുന്ന ധനു എന്ന കഥാപാത്രത്തെയാണ് രോഹിണി അവതരിപ്പിച്ചത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി