എന്റെ വസ്ത്രം കണ്ടാല്‍ പിള്ളേരൊക്കെ നശിച്ചു പോകുമെന്ന് പ്രിന്‍സിപ്പല്‍, വൃത്തികെട്ട റേപ്പ് കള്‍ച്ചറിനെയാണ് അവര്‍ വളര്‍ത്തുന്നത്: രേവതി സമ്പത്ത്

വസ്ത്രത്തിന്റെ പേരില്‍ ദുരനുഭവം നേരിട്ടതായി നടി രേവതി സമ്പത്ത്. കമ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി സ്‌കൂളില്‍ ചെന്നപ്പോള്‍ പ്രിന്‍സപ്പിലിന്റെ ഭാഗത്ത് നിന്നാണ് തനിക്ക് മോശം അനുഭവമുണ്ടായത് എന്നാണ് രേവതി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ജീന്‍സ് ധരിച്ച് ചെന്ന തന്നോട് പ്രിന്‍സിപ്പല്‍ തന്റെ വസ്ത്രം ശരിയല്ലെന്നും ഇത് കാരണം മറ്റ് ടീച്ചര്‍മാക്ക് ബുദ്ധിമുട്ടുണ്ടെന്നുമാണ് പറഞ് എന്നാണ് രേവതി കുറിച്ചിരി്കുന്നത്.

രേവതി സമ്പത്ത്:

കമ്മ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി ‘ബുള്ളിയിങ് ആന്‍ഡ് ഇറ്റ്‌സ് പ്രിവെന്‍ഷന്‍’ എന്ന വിഷയത്തില്‍ ക്ലാസ് എടുക്കാന്‍ ഇന്ന് കുളത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കഴക്കൂട്ടം പോകുകയുണ്ടായി. ഉച്ചക്ക് 2.30ന് ആണ് അവര്‍ അനുമതി തന്നിരുന്ന സമയം. എന്റെ കൂടെ എന്റെ ഗ്രൂപ്പ് മെമ്പര്‍ സന്തോഷ് എം.എം എന്ന ഒരാളും ഉണ്ടായിരുന്നു. ക്ലാസ്സ് എടുക്കാന്‍ സമയം ആകുന്നതേ ഉണ്ടായിരുന്നുള്ളു. ക്ലാസ്സ് എടുക്കാന്‍ തയ്യാറായി ഇരിക്കുന്ന എന്റെ അരികെ വന്ന പ്രിന്‍സിപ്പല്‍ ‘ദീപ എ.പി’ എന്റെ വസ്ത്രം ശരി അല്ല എന്നും, എന്റെ വസ്ത്രം കാരണം മറ്റുള്ള ടീച്ചറുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും പറയുന്നുണ്ടായിരുന്നു.

എന്റെ പാന്റ് കണ്ടെയുടന്‍ പിള്ളേരൊക്കെ നശിച്ചു എന്ന രീതിയില്‍ ആയിരുന്നു ആ സ്ത്രീയുടെ ഇടപെടല്‍. തിരിച്ചു നമ്മള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും, പ്രതികരിച്ചപ്പോഴും അവരൊന്നും അധികം സംസാരിക്കാന്‍ കൂട്ടാക്കിയില്ല, അയഞ്ഞ മട്ടില്‍ എന്തൊക്കെയോ ഇളിച്ചുകൊണ്ട് പറഞ്ഞു. ക്ലാസ്സ് എടുക്കുന്ന കാര്യത്തിലേക്ക് വിഷയം മാറ്റി. കേവലം ഒരു പാന്റ് കണ്ടയുടന്‍ പിള്ളേര്‍ നശിച്ചുപോകും എന്ന പ്രിന്‍സിപ്പാലിന്റെ ചിന്താഗതിക്ക് കാര്യമായി എന്തോ പ്രശ്‌നമുണ്ട്. ഇവരൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത്, എങ്ങനെയാണ് ഈ പദവിയില്‍ ഇരിക്കുന്നത് എന്നുമൊക്കെ ഉള്ളത് വലിയ ചോദ്യമാണ്. എന്ത് അര്‍ഹതയാണ് ഇവര്‍ക്കൊക്കെ ഉള്ളത്.

ബേസിക് മാനേഴ്‌സ് പോലുമറിയില്ല. B.Ed/M.Ed/PhD എന്ന കുറെ അച്ചീവ്‌മെന്റ്‌സ് മാത്രം മതിയോ. ഒരു മനുഷ്യന്റെ അവകാശത്തെ ആണ് ചവിട്ടി തേക്കുന്നത് എന്ന അറിവുപോലും ഇല്ലാതെ ഇവര്‍ എന്ത് തേങ്ങയാണ് അധ്യാപനം എന്ന തൊഴില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സെക്‌സ് എഡ്യൂക്കേഷന്‍ ആദ്യം കൊടുക്കേണ്ടത് ഇവര്‍ക്കൊക്കെ ആണ്. ജീന്‍സ് കണ്ടയുടന്‍ ഇറക്ഷന്‍ സംഭവിക്കും എന്ന വൃത്തികെട്ട റേപ്പ് കള്‍ച്ചറിനെയാണ് അവര്‍ വളര്‍ത്തുന്നത്. ഇങ്ങനെയുള്ള അധ്യാപകരെ ദിവസവും നേരിടുന്ന ആ കുട്ടികള്‍ അനുഭവിക്കുന്ന പ്രഷര്‍ ചിന്തിക്കാവുന്നതേയുള്ളൂ. ഇതുപോലെ ഉള്ള കുറെ ടോക്‌സിക് ടീച്ചറുമാരും പ്രിന്‍സിപ്പലും കാരണം കുറെ ചയ്ല്‍ഡ്ഹുട് ട്രോമ അനുഭവിച്ച ഒരാളാണ് ഞാനും.

അവിടുത്തെ പ്ലസ് വണ്ണിലെ കുട്ടികള്‍ക്കാണ് നമ്മള്‍ ക്ലാസ്സ് എടുത്തത്. പിള്ളേര്‍ പൊളിയായിരുന്നു. മാന്യമായ പെരുമാറ്റം, പരസ്പര ബഹുമാനം എന്നിവയില്‍ അവര്‍ അടിപൊളി ആണ് നിസ്സംശയം. അവരില്‍ നിന്ന് അവിടുത്തെ പ്രിന്‍സിപ്പല്‍ ധാരാളം പഠിക്കേണ്ടിയിരിക്കുന്നു. അവരുടെ മുന്‍പില്‍ ബുള്ളിയിങ്ങിനു ഉദാഹരണം ആയി അവരുടെ പ്രിന്‍സിപ്പല്‍ എന്റെ വസ്ത്രത്തെ നോക്കി പറഞ്ഞ വൃത്തികെട്ട വാക്കുകള്‍ തന്നെയാണ് നമ്മള്‍ ചൂണ്ടി കാണിച്ചു പഠിപ്പിച്ചു കൊടുത്തതും എന്ന് അഭിമാനത്തോടെ പറയുന്നു. കുട്ടികളുടെ ക്ലാപ്പിലും വിസിലടിയിലും മനസിലായി അവര്‍ അനുഭവിക്കുന്ന ഫ്രസ്‌ട്രേഷന്‍ എന്തു മാത്രമകാമെന്ന്.

ഇങ്ങനെ ഉള്ള പല ഇടങ്ങളിലും നാരായണ ഗുരുവിന്റെ വാക്കുകള്‍ ഒക്കെ ചുമരുകളില്‍ എഴുതി പിടിപ്പിച്ചു വെച്ചേക്കും. എന്തിനാണ് അതിന്റെ മറവിലുള്ള നാടകം. അവിടുത്തെ കുട്ടികളില്‍ പ്രതീക്ഷയുണ്ട്. അവിടുത്തെ കുട്ടികള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍, സ്‌നേഹം.. Shame on you Principal Deepa AP

Latest Stories

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്