'മുഖംമൂടിയണിഞ്ഞ ജന്റില്‍മാന്‍'; മകള്‍ നിങ്ങളുടെ അടുത്ത് സുരക്ഷിത ആയിരിക്കുമെന്ന് കരുതുന്നു; സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി നടി

നടന്‍ സിദ്ദിഖിനെതിരെ വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്. 2016ല്‍ നടനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് രേവതി ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. 2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപം നടത്തിയെന്ന് രേവതി പറഞ്ഞു. സിദ്ദിഖും കെ.പി.എ.സി ലളിതയും മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി ഈക്കാര്യം തുറന്നുപറഞ്ഞത്.

” ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടതിന് ശേഷം ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. സിദ്ദിഖ് എന്ന ഈ നടന്‍ 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ “സുഖമായിരിക്കട്ടെ” എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷേ്ായുടെ സമയത്ത് വാക്കുകള്‍ കൊണ്ട് ലൈംഗിക അധിക്ഷേപം നടത്തി. ഇരുപത്തിയൊന്നുകാരിയായ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് കരുതുന്നു- രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളെ പോലെയൊരാള്‍ക്ക് എങ്ങിനെയാണ് ഡബ്ല്യു.സി.സിക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുക. നിങ്ങള് അതിന് യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കു. ഉളുപ്പുണ്ടോ ? നിങ്ങളുടെ മുഖംമുടിയില്‍ ലജ്ജ തോന്നുന്നവെന്നും രേവതി സമ്പത്ത് കുറിച്ചു.

നേരത്തെ സംവിധായകന്‍ രാജേഷ് ടച്ച്റിവറിനെതിരെയും രേവതി സമ്പത്ത് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്