വനിതാ കമ്മീഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ഞാന്‍ കോടതിയില്‍ പോയത്.. റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ മുഖ്യമന്ത്രിക്ക് നന്ദി: രഞ്ജിനി

സംസ്ഥാന വനിതാ കമ്മീഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ താന്‍ ഹര്‍ജി നല്‍കിയതെന്ന് നടി രഞ്ജനി. തന്റെ ഹര്‍ജിയെ തുടര്‍ന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തു വിടാത്തതില്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചിരിക്കുകയാണ് രഞ്ജിനി.

വിനോദ മേഖലയില്‍ വളരെ ഗൗരവമുള്ള സംഭവങ്ങളാണ് നടക്കുന്നത്. ഇതെല്ലാം നിര്‍ത്തേണ്ടിയിരിക്കുന്നു. അമ്മ പോലുള്ള സംഘടനകളിലൊന്നും പരാതിയുമായി പോയിട്ട് കാര്യമില്ല. അതുകൊണ്ടാണ് കമ്മീഷന് മുമ്പാകെ ചെന്നത്. എന്റെ മൊഴി അവര്‍ രേഖപ്പെടുത്തി.

അതിന്റെ പകര്‍പ്പ് ബന്ധപ്പെട്ടവര്‍ തന്നിട്ടില്ല. അതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് എനിക്കറിയണം. സ്വകാര്യതയെ ഹനിക്കുന്ന കാര്യങ്ങളുണ്ടാവില്ല എന്നൊക്കെ എല്ലാവരും പറയുന്നതാണ്. പക്ഷേ അത് എനിക്ക് നേരില്‍ കാണണ്ടേ? കണ്ടിട്ട് പുറത്തുവിടാമല്ലോ.

ഈ റിപ്പോര്‍ട്ട് പുറത്തുവരാന്‍ അഞ്ച് വര്‍ഷം നമ്മള്‍ കാത്തിരുന്നു. അത് പുറത്തു വരാഞ്ഞിട്ട് മാധ്യമങ്ങളാണ് അക്ഷമ കാണിക്കുന്നത്. റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ വൈകിയിട്ടില്ല. സംസ്ഥാന വനിതാ കമ്മീഷന്‍ ഇതേ കുറിച്ച് ചോദിക്കും എന്നാണ് ഞാന്‍ കരുതിയത്.

അത് ചോദിക്കാത്തതു കൊണ്ടാണ് ഞാന്‍ കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പുറത്ത് വരിക തന്നെ വേണം. തിങ്കളാഴ്ച വരെ സമയമുണ്ടല്ലോ. കോടതിയെ ബഹുമാനമുണ്ട്. റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തു വരാതെ തടഞ്ഞതിന് മുഖ്യമന്ത്രിയോട് പ്രത്യേകം നന്ദി പറയുന്നു എന്നാണ് രഞ്ജിനി പറയുന്നത്.

Latest Stories

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ