സിനിമയിലെ സുഹൃത്തുക്കള്‍ എല്ലാം പാരകള്‍, എന്തിനാ വെറുതെ പോയി പണി വാങ്ങുന്നതെന്ന് തോന്നിയപ്പോള്‍ ഒഴിവാക്കി: രാധിക

സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കള്‍ എല്ലാം പാരകള്‍ ആയിരുന്നുവെന്ന് നടി രാധിക. ‘ക്ലാസ്‌മേറ്റ്‌സ്’ സിനിമയിലെ റസിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാധിക. സുഹൃത്തുക്കളുമായി തനിക്ക് കോണ്‍ടാക്ട് ഒന്നുമില്ല എന്നാണ് രാധിക തുറന്നു പറഞ്ഞിരിക്കുന്നത്.

”എപ്പോഴും സംസാരിക്കുന്ന ആള്‍ക്കാര്‍, ഒരു ക്ലോസ് സര്‍ക്കിള്‍ എനിക്ക് കുറവാണ്. പക്ഷെ വിഷുവിനോ ഓണത്തിനോ ഞാന്‍ എല്ലാവര്‍ക്കും ഹാപ്പി വിഷു എന്നോ, ഹാപ്പി ഓണം എന്നോ മെസേജ് അയക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്. അല്ലാതെ ആരുമായിട്ടും ഒരു പേഴ്‌സണല്‍ ടച്ച് ഇല്ല.”

”എല്ലാം വിട്ടുപോയി. സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു. എന്റെ ഒരു ക്യാരക്ടര്‍ വച്ചിട്ട് അത് എനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ കുറേ കഴിഞ്ഞ മനസിലായപ്പോള്‍ എനിക്ക് തോന്നി എന്തിനാ ആവശ്യമില്ലാതെ പോയി പണി വാങ്ങുന്നതെന്ന്.”

”അങ്ങനെ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന ഒരു രീതിയായി. ആരും എന്നെ വിളിക്കാറില്ല. അടുത്ത് ഞാന്‍ ആയിഷ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഇപ്പോഴും സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്നാണ് പലരും ചോദിച്ചത്. ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു.”

”പിന്നെ ഇതൊക്കെ ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് തോന്നി” എന്നാണ് രാധിക കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ എന്ന സിനിമയിലാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാധിക തിരിച്ചെത്തിയത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ