ആ പാട്ട് റിലീസ് ചെയ്തപ്പോള്‍ ആക്‌സിഡന്റ് ആയി ആശുപത്രിയിലായി, പാച്ച് വര്‍ക്ക് ചെയ്ത മുഖമാണ് പിന്നീട് എല്ലാവരും കണ്ടത്: രാധിക

നടി രാധിക എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് ‘ക്ലാസ്‌മേറ്റ്‌സ്’ സിനിമയിലെ റസിയയാണ്. റസിയ എന്ന കഥാപാത്രത്തിലൂടെയാണ് രാധിക ഏറെ ശ്രദ്ധ നേടിയത്. മറ്റ് സിനിമകള്‍ ചെയ്തിട്ടും റസിയ എന്ന പേരില്‍ തന്നെയാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. പിന്നീട് തനിക്ക് നല്ലൊരു കഥാപാത്രം കിട്ടിയില്ലല്ലോ എന്ന വിഷമം തനിക്കുണ്ടെന്ന് പറയുകയാണ് രാധിക.

ആ ഒരു കഥാപാത്രത്തില്‍ താന്‍ തളയ്ക്കപ്പെട്ട് പോയിട്ടുണ്ടോ എന്നൊരു സംശയം തനിക്കുണ്ട്. ക്ലാസ്മേറ്റ്സ് റിലീസായി എല്ലാവരും വേറെ വേറെ സിനിമകള്‍ ചെയ്ത് മറ്റു ക്യാരക്ടറുകളുടെ പേരിലൊക്കെ പലരും അറിയപ്പെട്ട് തുടങ്ങി. പക്ഷെ താന്‍ ഇപ്പോഴും റസിയയില്‍ നില്‍ക്കുകയാണ്.

അതുപോലെ നല്ല മറ്റൊരു കഥാപാത്രം വന്നില്ലല്ലോ എന്ന വിഷമം തോന്നിയിട്ടുണ്ട് എന്നാണ് രാധിക ഒരു അഭിമുഖത്തില്‍ പറയുന്നത്. ആല്‍ബം ഗാനങ്ങളില്‍ അഭിനയിച്ചതിനെ കുറിച്ചും രാധിക പറയുന്നുണ്ട്. ആല്‍ബം എന്നൊരു കോണ്‍സെപ്റ്റ് അന്ന് ഉണ്ടായിരുന്നില്ല.

താന്‍ വണ്‍ മാന്‍ ഷോ ചെയ്ത് ഒരു ഗ്യാപ് ആയി നിന്നപ്പോഴാണ് ‘പാല്‍നില പുഞ്ചിരി’ എന്ന പാട്ട് ചെയ്യുന്നത്. ആദ്യമായി ചെയ്യുന്നത് ഒരു ഒപ്പന പാട്ടാണ്. പിന്നെ പാട്ടല്ലേ ആര്‍ക്കാണ് ഇഷ്ടമല്ലാത്തെ. ഒപ്പനയില്‍ മണവാട്ടി ആയിട്ട് ഇരിക്കാമെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടമായി. അങ്ങനെയാണ് ചെയ്യുന്നത്.

ഷൂട്ട് ചെയ്ത് പാട്ട് ടെലികാസ്റ്റ് ചെയ്ത സമയത്ത് ബൈക്ക് ആക്‌സിഡന്റ് ആയി താന്‍ ഹോസ്പിറ്റലില്‍ ആയി. പാട്ട് കണ്ട് തന്നെ കാണാന്‍ വരുന്നവര്‍ എല്ലാം കാണുന്നത് പാച്ച് വര്‍ക്ക് ചെയ്ത മുഖം ആയിരുന്നു. രാവിലെ പാട്ട് വന്നു. വൈകുന്നേരം താന്‍ ആശുപത്രിയില്‍. അത് ഹിറ്റായതിന് പിന്നാലെയാണ് ക്ലാസ്‌മേറ്റ്‌സില്‍ എത്തിയതെന്നും രാധിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ