'അവരോട് ഒപ്പം വീട്ടുജോലികള്‍ ചെയ്തു, അടുത്ത വീടുകളില്‍ പാല് കൊടുക്കാന്‍ പോയി'; കട്ടപ്പനയില്‍ താമസമാക്കിയതിനെ കുറിച്ച് നടി റേച്ചല്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രത്തില്‍ പ്രണവിന്റെ നായികയായി സിനിമയില്‍ എത്തിയ താരമാണ് റേച്ചല്‍ ഡേവിഡ്. കാവല്‍ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. റേച്ചല്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ റേച്ചല്‍ അവതരിപ്പിച്ചത്. കാവലിനായി താന്‍ എടുത്ത പരിശ്രമങ്ങളെ കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍.

2019ല്‍ ആണ് കാവലിലേക്ക് വിളിക്കുന്നത്. കൊച്ചിയില്‍ എത്തി കഥ കേട്ട് ഓക്കേ പറഞ്ഞപ്പോഴാണ് അറിഞ്ഞത് സുരേഷ് ഗോപി സര്‍ ആണ് തന്നെ ഈ സിനിമയിലേക്ക് ശിപാര്‍ശ ചെയ്തതെന്ന്. അദ്ദേഹത്തിന് തന്റെ ആദ്യ ചിത്രം ഇഷ്ടപ്പെട്ടിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ കഥാപാത്രം തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. താന്‍ എന്താണോ അതിന്റെ വിപരീതമാണ് റേച്ചല്‍.

ബംഗ്ലൂരുവില്‍ ജനിച്ചു വളര്‍ന്ന തനിക്ക് കേരളത്തിലെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ല. റേച്ചല്‍ ആണെങ്കില്‍ പുറംലോകത്തെ കുറിച്ച് ഒന്നും അറിയാത്ത മലയോര ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി. കഥാപാത്രത്തെപ്പറ്റി പഠിക്കാന്‍ താന്‍ കട്ടപ്പനയില്‍ പോയി താമസിച്ചു. അവിടെയുള്ള കുടുംബത്തിനോടൊപ്പം പത്തു ദിവസം താമസിച്ചിരുന്നു. അവിടെ രണ്ടു ചേച്ചിമാരുണ്ടായിരുന്നു.

അവരോടൊപ്പം വീട്ടുജോലികളെല്ലാം ചെയ്തു, അടുത്ത വീടുകളില്‍ പാല് കൊടുക്കാന്‍ പോയി. മുറ്റമടിച്ചു, പാത്രം കഴുകി, ആഹാരം ഉണ്ടാക്കാന്‍ പഠിച്ചു. രാവിലെ പള്ളിയില്‍ പോയി. വസ്ത്രങ്ങള്‍ നനച്ചു, അവരുടെ വസ്ത്രങ്ങള്‍ ധരിച്ചു. അങ്ങനെ അവരുടെ ഒരു കുട്ടിയായി അവിടെ ജീവിച്ചു. ആ വീട്ടിലെ അമ്മ തയ്യല്‍ ജോലി ചെയ്യുന്ന ആളാണ്.

അവരുടെ രീതികളും കണ്ടു മനസ്സിസസസസസസസസസസസസസസസസസസസ.യ.,സസസസസ ലാക്കി അങ്ങനെയാണ് താന്‍ റേച്ചല്‍ ആയി മാറിയത്. തങ്ങള്‍ താമസിച്ച ഉടുമ്പന്‍ചോല വളരെ ചെറിയ ഒരു സ്ഥലമാണ്. പല സ്ഥലങ്ങളിലും വൈദ്യുതിയോ മൊബൈല്‍ കണക്ഷനോ ഇല്ല. ഭയങ്കര തണുപ്പായിരുന്നു അവിടെ. രാവിലെ എഴുന്നേറ്റു നടക്കാന്‍ പോകുമായിരുന്നു.

അവരോടൊപ്പം ഒരു വിവാഹത്തിനും ഒരു മരണാനന്തര ചടങ്ങിനും പങ്കെടുത്തു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു ദിവസങ്ങളായിരുന്നു അത്. ആ പത്തു ദിവസം കൊണ്ട് ജീവിതം ഒരുപാടു പഠിച്ചുവെന്നും റേച്ചല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക