ശ്വസിക്കാന്‍ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം..; 'അന്നപൂരണി' വിവാദത്തില്‍ പാര്‍വതി തിരുവോത്ത്

നയന്‍താരയുടെ ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും ചിത്രം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതി തിരുവോത്ത് പ്രതികരിച്ച് രംഗത്തെത്തിയത്.

അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണ്. സിനിമ ഇത്തരത്തില്‍ സെന്‍സറിംഗിന് വിധേയമാകുമ്പോള്‍ ശ്വസിക്കാന്‍ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നാണ് പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

No description available.

അതേസമയം, തിയേറ്ററില്‍ അധികം ശ്രദ്ധ നേടാത്ത ചിത്രം ഡിസംബര്‍ 29ന് ആയിരുന്നു ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പിന്നാലെയാണ് ചിത്രം മതവികാരം വ്രണപ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്. ബിരിയാണി ഉണ്ടാക്കേണ്ടി വരുന്ന സീനില്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്സും ചേര്‍ന്നാണ്.

Latest Stories

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ