'സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇന്‍ഞ്ചക്ഷനും ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്'; ശാരീരികമാറ്റത്തിന്റെ കാരണം തുറന്നു പറഞ്ഞ് നയന്‍താര ചക്രവര്‍ത്തി

മലയാള സിനിമയിൽ ബാലതാരമായി വന്ന് ഇപ്പോള്‍ നായികയായി സജീവമാവാന്‍ ഒരുങ്ങുകയാണ് നടി നയൻ‌താര ചക്രവർത്തി. ജെന്റില്‍മാന്‍ 2 എന്ന തെലുങ്ക് സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരം ഇപ്പോൾ. ഇതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ ശാരീരിക മാറ്റത്തെക്കുറിച്ച് സംസാരിച്ച നയൻതാരയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിൽ നിന്നും ബ്രേക്ക് എടുത്തതിന്റെ രണ്ട് കാരണങ്ങളിൽ ഒന്ന് പത്താം ക്ലാസിലേക്ക് പോകുകയാണ് എന്നതും രണ്ട്, ബേബി എന്ന ടാഗ് ലൈന്‍ മാറ്റാന്‍ മാറി നില്‍ക്കണം എന്നതുമായിരുന്നു. പ്ലസ് വണ്ണിൽ എത്തിയതിനു ശേഷമാണ് നായികയാകാനുള്ള അവസരങ്ങൾ വന്നു തുടങ്ങിയതെന്നും നയൻ‌താര പറഞ്ഞു.

ശരീരം മാറിയതിനെക്കുറിച്ച് മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് തന്നെ. വല്ലപ്പോഴും പഴയ ഫോട്ടോസ് കാണുമ്പോൾ ഞാനും ചിന്തിക്കും ഇത്രയ്ക്ക് മാറ്റമുണ്ടല്ലേ എന്ന്. സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇന്‍ഞ്ചക്ഷനും ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അങ്ങനെയുള്ള ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് മാറ്റം വന്നത് എന്നും താരം വ്യക്തമാക്കി.

ഞാന്‍ അങ്ങനെ ഭക്ഷണം ഒന്നും നേരത്തെ കഴിക്കില്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് നേരത്തിന് ഭക്ഷണം കഴിച്ചു തുടങ്ങിയത്. കുറച്ചു കാലം ബ്രേക്ക് എടുത്തതിന് ശേഷം തിരിച്ചു വരുന്നതുകൊണ്ടാവാം ആളുകള്‍ക്ക് ഒരു വ്യത്യാസം തോന്നുന്നത് എന്നും നയൻതാര പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ