നടിമാരെ കല്യാണം കഴിക്കാന്‍ കൊള്ളില്ല ഡേറ്റ് ചെയ്യാം എന്ന ചിന്താഗതിയാണ്, കല്യാണം കഴിക്കാന്‍ സിനിമ വിടാനാണ് പറയുന്നത്: നയന എല്‍സ

സിനിമാ നടിമാരെ കല്യാണം കഴിക്കാന്‍ കൊള്ളില്ല എന്ന ചിന്താഗതിയാണ് പലര്‍ക്കുമെന്ന് നടി നയന എല്‍സ. അവരുമായി സീരിയസ് റിലേഷനൊന്നും ശരിയാകില്ല. വേണമെങ്കില്‍ വെറുതെ ഡേറ്റ് ചെയ്ത് നടക്കാന്‍ മാത്രം കൊള്ളാം എന്നെല്ലാമുള്ള ചിന്താഗതിയാണ് എന്നാണ് നയന പറയുന്നത്.

സിനിമാ നടന്മാര്‍ക്ക് വലിയ വലിയാണ്. എല്ലാവരും ഫാനാണെന്ന് പറഞ്ഞും നടക്കും. പക്ഷെ സിനിമാ നടിമാര്‍ എന്ന് പറയുമ്പോള്‍ ഒരു ബാഡ് ഇംപ്രഷനാണ്. സിനിമാ നടിമാരെ കല്യാണം കഴിക്കാന്‍ കൊള്ളില്ല. അവരുമായി സീരിയസ് റിലേഷനൊന്നും ശരിയാകില്ല.

വേണമെങ്കില്‍ വെറുതെ ഡേറ്റ് ചെയ്ത് നടക്കാന്‍ മാത്രം കൊള്ളാം എന്നെല്ലാമുള്ള ചിന്താഗതിയാണ്. അതൊക്കെ മാറണം. ഇത് 2023 അല്ലേ. അടുത്തിടെ തന്റെ ബ്രദറിന്റെ കല്യാണത്തിന് പോയപ്പോള്‍ തനിക്കൊരു വിവാഹ ആലോചന വന്നിരുന്നു.

പക്ഷെ അവര്‍ പറയുന്നത് സിനിമ ചെയ്യുന്നത് നിര്‍ത്താനാണ്. കാരണം ഇനിയും സിനിമയില്‍ തുടര്‍ന്നാല്‍ നല്ല കുടുംബ ജീവിതം ഉണ്ടാകില്ല എന്നൊക്കെയാണ്. മോശം മേഖലയാണ് സിനിമ മേഖല എന്നെല്ലാമാണ് അവര്‍ പറയുന്നത്. ബ്യൂട്ടി പേജന്റ് കഴിഞ്ഞ സമയത്ത് തനിക്കും അങ്ങനെയൊരു തോന്നല്‍ വന്നിരുന്നു സിനിമ വേണോ വേണ്ടയോയെന്ന്.

കാരണം അങ്ങനെയാണ് അവര്‍ ഓരോ കാര്യങ്ങള്‍ തന്നിലേക്ക് ഇഞ്ചക്ട് ചെയ്തിരുന്നത്. 2023 ആയിട്ടും നായികമാരുടെ കാര്യത്തില്‍ ആളുകളുടെ ചിന്താഗതി മാറിയിട്ടില്ല എന്നാണ് ഒരു അഭിമുഖത്തിനിടെ നയന പറയുന്നത്. ‘ഋ’ എന്ന സിനിമയാണ് നയനയുടെതായി ഇനി തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി