'വലിയൊരു പാഠമാണ് ലോക്ക്ഡൗണ്‍ തന്നത്, ചില കാര്യങ്ങള്‍ കുറച്ച് കഴിഞ്ഞ് ചെയ്താലും ഒന്നും സംഭവിക്കില്ല'

ഏറെ ഉത്കണ്ഠകള്‍ ഉള്ള തനിക്ക് ഒന്നിരിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ലോക്ക്ഡൗണ്‍ തന്നതെന്ന് നടി നവ്യ നായര്‍. സിനിമയില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയധികം ദിവസം വീട്ടിലിരിക്കുന്നതെന്നും നിര്‍ബന്ധപൂര്‍വ്വം വീട്ടിലിരിക്കുകയാണെങ്കിലും തിരക്കുകള്‍ക്കിടയില്‍ മാറ്റിവെച്ച കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ലോക്ക്ഡൗണ്‍ കാലത്ത് സന്തോഷം നല്‍കുന്നെന്നും നവ്യ പറയുന്നു.

“ചെറിയ കാര്യങ്ങള്‍ പോലും എന്നെ വല്ലാതെ ബാധിക്കും. അത് അനാവശ്യമാണെന്നും, ഒന്ന് നിന്ന് പതിയെ തുടങ്ങിയാല്‍ മതിയെന്നുമുള്ള വലിയൊരു പാഠമാണ് ലോക്ക്ഡൗണ്‍ തന്നത്. ചില കാര്യങ്ങള്‍ കുറച്ച് കഴിഞ്ഞ് ചെയ്താലും ഒന്നും സംഭവിക്കില്ല. എന്റെ ഈഗോയെ ബാധിക്കുന്ന ഒന്നിനോടും ക്ഷമയോടെ പ്രതികരിക്കാന്‍ എനിക്ക് സാധിക്കാറില്ല. എന്തൊരു അഹങ്കാരമാണത്. ഈ സമയം സ്വയം ചോദ്യം ചെയ്യാനുള്ള അവസരമാണ്. ഒന്നും ചെയ്യാനാകാതെ സ്റ്റക്കാണ്. നമ്മള്‍ ഒന്നുമല്ല എന്ന തിരിച്ചറിവ് വലുതാണ്. പൈസയും പവറുമെല്ലാം നിസ്സഹായമാകുന്ന അവസ്ഥ.”

“ഒരു ലോക്ക്ഡൗണ്‍ വന്നാല്‍ തീരാവുന്നതേയുള്ളൂ എല്ലാം. എന്തും നമുക്ക് തരണം ചെയ്യാന്‍ പറ്റും. ഈ തിരിച്ചറിവ് ലോക്ക്ഡൗണ്‍ കഴിഞ്ഞ് എത്രനാള്‍ ഉണ്ടാകും എന്നറിയില്ല. മറ്റ് ശീലങ്ങള്‍ പൊടി തട്ടിയെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കും, കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യനാകാനുള്ള ശ്രമത്തിനുമാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. കുറേ നാളായി എന്റെ സമയം എനിക്ക് കിട്ടാറില്ലായിരുന്നു. ഇപ്പോള്‍ അതുണ്ട്. ചിന്തിക്കാനുള്ള സമയം തന്നെയാണ് ഏറ്റവും വിലപ്പെട്ടത്.” ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ നവ്യ പറഞ്ഞു.

Latest Stories

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യാര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍

ആ ബോളറെ നേരിടാൻ താൻ ബുദ്ധിമുട്ടിയെന്ന് അഭിഷേക് ശർമ്മ, അഭിപ്രായത്തോട് യോജിച്ച് ഹെൻറിച്ച് ക്ലാസനും; ഇന്ത്യൻ താരത്തിന് കിട്ടിയത് വലിയ അംഗീകാരം