ആ നടന്‍ തൃഷയെ മോശമായി സ്പര്‍ശിച്ചു, അസ്വസ്ഥത തോന്നിയിട്ടും നടി മിണ്ടിയില്ല, കാരണമുണ്ട്; ആരോപണവുമായി മീര മിഥുന്‍

ഹേറ്റേഴ്‌സ് ഇല്ലാത്ത നായികയാണ് തൃഷ എങ്കിലും താരത്തെ ചിലര്‍ രൂക്ഷമായി കുറ്റപ്പെടുത്താറുണ്ട്. അതിലൊരാളാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയുമായ മീര മിഥുന്‍. തൃഷയെക്കുറിച്ച് മീര മിഥുന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു നടന്‍ മോശമായി സ്പര്‍ശിച്ചിട്ടും തൃഷ പ്രതികരിച്ചില്ല എന്നാണ് മീര പറയുന്നത്.

തൃഷ നായികയായി അഭിനയിച്ച ഒരു സിനിമയില്‍ താന്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. സിനിമയിലെ ഹീറോ മോശമായ രീതിയില്‍ തൃഷയുടെ ദേഹത്ത് കൈ വെച്ചു. തൊടാന്‍ പാടില്ലാത്ത സ്ഥലത്താണ് സ്പര്‍ശിച്ചത്. തുടരെ ഇവിടെ കൈ വെച്ചത് തൃഷയ്ക്ക് അസ്വസ്ഥതയുണ്ടാക്കി.

എന്നാല്‍ തൃഷ ഒന്നും പറഞ്ഞില്ല. കണ്ട് നിന്ന തനിക്ക് ദേഷ്യം വന്നു. പ്രതികരിച്ചാല്‍ അവസരം നഷ്ടപ്പെടുമെന്ന് ഭയന്നാണ് തൃഷ മൗനം പാലിച്ചത് എന്നാണ് മീര പറയുന്നത്. അതേസമയം, നേരത്തെ തൃഷ തന്റെ സ്‌റ്റൈല്‍ കോപ്പി ചെയ്യുന്നു എന്ന് ആരോപിച്ചും മീര രംഗത്തെത്തിയിരുന്നു.

എന്നാല്‍ തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളോടൊന്നും തൃഷ പ്രതികരിക്കാറില്ല. സിനിമ കഴിഞ്ഞാല്‍ സുഹൃത്തുക്കളും യാത്രകളുമൊക്കെയായി നടി തന്റേതായ തിരക്കുകളിലേക്ക് നീങ്ങും. 40 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹത്തോട് താരം മുഖം തിരിക്കുന്നതും നേരത്തെ ചര്‍ച്ചയായിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ