വിജയ് സാറിനോട് ഞാന്‍ അക്കാര്യം സംസാരിച്ചിട്ടില്ല.. വിജയ് അങ്കിളിന് വോട്ട് ചെയ്യുമെന്ന് മകള്‍ പറയാറുണ്ട്: മീന

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നടി മീന പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. രാഷ്ട്രീയം എന്താണെന്ന് താന്‍ പറഞ്ഞു കൊടുത്ത ശേഷം തന്റെ മകള്‍ വിജയ്ക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞതായാണ് മീന വെളിപ്പെടുത്തിയിരിക്കുന്നത്. ‘ആനന്ദപുരം ഡയറീസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് മീന സംസാരിച്ചത്.

”വിജയ് സാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കമന്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. ആ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ കൃത്യമായി മറുപടി പറയാന്‍ അറിയില്ല. പക്ഷെ അദ്ദേഹത്തിന് ഞാന്‍ ആശംസകള്‍ നേരുന്നു.”

”അതുപോലെ എന്റെ മകളും ഇപ്പോള്‍ എന്നോട് പാര്‍ട്ടി, രാഷ്ട്രീയം എന്താണ് എന്നൊക്കെ ചോദിക്കുന്നുണ്ട്. അവള്‍ ഇപ്പോഴാണ് അതൊക്കെ മനസിലാക്കി തുടങ്ങിയത്. അവള്‍ ആ ലേണിങ് പ്രോസസിലാണ്. ഞാന്‍ രാഷ്ട്രീയം എന്താണ് എന്നൊക്കെ പറഞ്ഞ് കൊടുത്ത ശേഷം ‘ഞാന്‍ വിജയ് അങ്കിളിന് വോട്ട് ചെയ്യുമെന്ന് മകള്‍ പറയാറുണ്ട്’ എന്നാണ് മീന പറഞ്ഞത്.

നൈനിക ആണ് മീനയുടെ മകള്‍. വിജയ് ചിത്രം ‘തെരി’യിലൂടെ 2016ല്‍ നൈനിക സിനിമയിലേക്ക് എത്തിയിരുന്നു. ചിത്രത്തിലെ നൈനികയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ 2022ല്‍ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അന്തരിച്ചിരുന്നു.

Latest Stories

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ