മമ്മൂട്ടിയുമായി ഞാന്‍ വഴക്കിട്ടു, അതിനൊരു കാരണമുണ്ട്.. പിന്നീട് അദ്ദേഹം എന്നോട് തീര്‍ച്ചയായും ചെയ്യാമെന്ന് പറഞ്ഞു: മീന

മമ്മൂട്ടി പകര്‍ത്തിയ ബുള്‍ ബുള്‍ പക്ഷിയുടെ ചിത്രം അടുത്തിടെ മൂന്ന് ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു പോയിരുന്നു. താരത്തിന്റെ ഫോട്ടോഗ്രാഫിയെ കുറിച്ച് സഹതാരങ്ങളും തുറന്നു പറായാറുണ്ട്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍ താരത്തിന്റെ ക്ലിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ മമ്മൂട്ടി നന്നായി ഫോട്ടോ എടുക്കും എന്ന് അറിഞ്ഞപ്പോള്‍ താന്‍ അദ്ദേഹത്തോട് ദേഷ്യപ്പെടുകയാണ് ചെയ്തതെന്ന് പറയുകയാണ് നടി മീന ഇപ്പോള്‍. അതിന്റെ കാരണവും മീന വ്യക്തമാക്കുന്നുണ്ട്. ”അദ്ദേഹം നന്നായി ഫോട്ടോ എടുക്കും. ഏതോ ഒരു ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോ എടുത്ത് അവര്‍ അത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു.”

”നിങ്ങളുടെ കൂടെ ഇത്രയും സിനിമ ചെയ്തു എന്നിട്ടും എന്തുകൊണ്ടാണ് എന്റെ ഫോട്ടോ എടുക്കാത്തതെന്ന് ഞാന്‍ വഴക്കിട്ടു. അടുത്ത തവണ തീര്‍ച്ചയായും എടുക്കാമെന്ന് മമ്മൂക്ക പറഞ്ഞു” എന്നാണ് മീന ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, മമ്മൂട്ടിക്കൊപ്പം ബാലതാരമായും നടന്റെ നായികയായും മീന അഭിനയിച്ചിട്ടുണ്ട്.

ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന സിനിമയിലാണ് മമ്മൂട്ടിക്കൊപ്പം മീന ബാലതാരമായി വേഷമിട്ടത്. രാക്ഷസരാജാവ് എന്ന ചിത്രത്തിലാണ് മീന ആദ്യമായി മമ്മൂട്ടിയുടെ നായികയായി വേഷമിട്ടത്. റൗഡി ബേബി എന്ന തമിഴ് ചിത്രമാണ് മീനയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും