അയ്യയ്യോ ചോക്ലേറ്റ് എങ്ങനെയാ തുപ്പിക്കളയുന്നത്.., രജനികാന്ത് ചിത്രത്തില്‍ ആ സീന്‍ ചെയ്തത് ഇങ്ങനെ..: മീന

രജനികാന്തിനൊപ്പം ബാലതാരമായും നായികയായും സ്‌ക്രീനിലെത്തിയ താരമാണ് മീന. 22 ഓളം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച ശേഷമാണ് മീന നായികയായി അരങ്ങേറ്റം കുറിച്ചത്. ‘അന്‍പുള്ള രജനികാന്ത്’ എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവങ്ങളാണ് മീന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

അന്‍പുള്ള രജനികാന്ത് ചിത്രത്തില്‍ മീന, രജനി പൂ കൊടുമ്പോള്‍ എറിയുന്നതും ചോക്ലേറ്റ് കൊടുക്കുമ്പോള്‍ തുപ്പി കളയുന്നതുമായുള്ള സീനുകളുണ്ട്. എങ്ങനെയാണ് ഇതൊക്കെ ചെയ്തത് എന്ന ചോദ്യത്തോടാണ് മീന പ്രതികരിച്ചത്. ഓടൂ, ചിരിക്കൂ എന്ന് പറയുന്നതു പോലെ തന്നെയായിരുന്നു ആ സീനുകളും എന്നാണ് മീന പറയുന്നത്.

”അത് സിനിമയില്‍ ചെയ്യുന്നതല്ലേ, റിയല്‍ അല്ലല്ലോ. ഓടൂ, കരയൂ, ചിരിക്കൂ എന്നൊക്കെ പറയുന്നത് പോലെയാണ് ഇതും. പൂ തന്നപ്പോ ഞാന്‍ വളരെ ഈസിയായിട്ട് എടുത്ത് എറിഞ്ഞു. ചോക്ലേറ്റ് തന്നപ്പോ തുപ്പണം എന്ന് പറഞ്ഞപ്പോള്‍, അയ്യയ്യോ ചോക്ലേറ്റ് എങ്ങനെയാ..”

”ഞാന്‍ കയ്ക്കാം എന്ന് പറഞ്ഞു. അങ്ങനെ ഉണ്ടായിരുന്നു. പക്ഷെ ആ കഥാപാത്രത്തിന് വേണ്ടി ഞാന്‍ അങ്ങനെ ചെയ്തു, ഷോട്ട് കഴിഞ്ഞ ശേഷം പുതിയൊരു ചോക്ലേറ്റ് തന്നു” എന്നാണ് മീന ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

1984ല്‍ റിലീസ് ചെയ്ത ചിത്രമാണ് അന്‍പുള്ള രജനികാന്ത്. കെ നാട്യരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ അംബികയാണ് നായികയായി എത്തിയത്. അതേസമയം, ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രമാണ് ഇനി മീനയുടെതായി ഒരുങ്ങുന്നത്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആനന്ദപുരം ഡയറീസ്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി