മേഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ട്, ഇപ്പോള്‍ വനിതാ തിയേറ്ററിന് മുന്നിലുണ്ടോ? എന്ന് ചോദിച്ച് അയാള്‍ വിളിച്ചു, പിന്നീടാണ് ആളെ മനസിലായത്..; സന്തോഷ് വര്‍ക്കിക്കെതിരെ മായ വിശ്വനാഥ്

സന്തോഷ് വര്‍ക്കി തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് നടി മായ വിശ്വനാഥ്. സംവിധായകന്‍ ശാന്തിവിള ദിനേശുമായി നടത്തിയ അഭിമുഖത്തിലാണ് മായ സംസാരിച്ചത്. മാഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ട്, വനിതാ തിയേറ്ററിന് മുന്നിലുണ്ടോ എന്നൊക്കെയാണ് തന്നെ വിളിച്ച് ചോദിച്ചത് എന്നാണ്ി മായ പറയുന്നത്.

”ഒരു ദിവസം രാത്രി എനിക്കൊരു കോള്‍ വന്നു. ട്രൂ കോളറില്‍ സന്തോഷ് വര്‍ക്കി എന്ന് കാണുന്നുണ്ട്. ആരുടെ ഫോണായാലും ഞാന്‍ എടുക്കും. കാരണം എനിക്കത് ഹാന്‍ഡില്‍ ചെയ്യാനറിയാം. ആരാണെന്ന് ചോദിച്ചപ്പോള്‍ ആറാട്ടണ്ണനാണെന്ന്. എനിക്ക് മനസിലായില്ല. എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണന്‍ എന്നാണെന്ന് അയാള്‍ പറഞ്ഞു.”

”നിങ്ങള്‍ക്ക് അച്ഛനും അമ്മയും ഇട്ട പേരുണ്ടല്ലോ അത് എന്താണെന്ന് ഞാന്‍ ചോദിച്ചു. അത് സന്തോഷ് വര്‍ക്കിയെന്ന് പറഞ്ഞു. പരിചയപ്പെടാന്‍ വിളിച്ചതാണ്, മേഡം ഇപ്പോള്‍ വനിതാ തിയേറ്ററിന്റെ മുന്നിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തിയേറ്ററിന് മുന്നില്‍ നില്‍ക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാന്‍ പറഞ്ഞു.”

”മേഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ടെന്ന് അയാള്‍. തനിക്ക് ദേവതയെ കണ്ട് പരിചയമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. സോഷ്യല്‍ മീഡിയക്കാരായ രണ്ട് മൂന്ന് പേരെ വിളിച്ച് ഞാന്‍ ചോദിച്ചു. ‘അയ്യോ മായ ചേച്ചീ ഫോണ്‍ എടുക്കല്ലേ, തലവേദനയാണെന്ന്’ അവര്‍ പറഞ്ഞു. അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാന്‍ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാന്‍ അറിയുന്നത്.”

”ഞാന്‍ ബ്ലോക്ക് ചെയ്തില്ല. ഇവനാണ് സിനിമാ നടികള്‍ മുഴുവന്‍ വേശ്യകളാണെന്ന് പറയുന്നതെന്ന് മനസിലായി” എന്നാണ് മായ പറയുന്നത്. അതേസമയം, നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ അറസ്റ്റിലായ സന്തോഷ് വര്‍ക്കി കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനാത്.

Latest Stories

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്