അന്ന് പൊലീസ് വേഷത്തിലാണ് മമ്മൂക്കയെ കാണുന്നത്, അദ്ദേഹത്തിന്റെ തമാശയും മീന്‍ കറിയും.. അമ്മ ഇപ്പോഴും പറയാറുണ്ട്: മന്യ

സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ഇപ്പോഴും ഏറെ ആരാധകരുള്ള താരമാണ് മന്യ. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് മന്യ ഇപ്പോള്‍ തുറന്നു പറയുന്നത്. മമ്മൂട്ടിയുടെ മീന്‍കറിയെ കുറിച്ചും സെറ്റില്‍ പറയുന്ന തമാശകളെ കുറിച്ചുമാണ് മന്യ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മമ്മൂക്കയെ ആദ്യം കണ്ടപ്പോള്‍ അദ്ദേഹം എന്ത് സുന്ദരനാണ് എന്നാണ് തോന്നിയത്. രാക്ഷസരാജാവ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. പൊലീസ് വേഷത്തില്‍ ആയിരുന്നു അദ്ദേഹം. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരനായ വ്യക്തി ആയാണ് തനിക്ക് തോന്നിയത്. താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്.

അദ്ദേഹം വളരെ സിമ്പിളും ലാളിത്യമുള്ളവനുമാണ്. ഇപ്പോഴും അദ്ദേഹം തനിക്ക് ഹാപ്പി മദേഴ്‌സ് ഡേ എന്ന മെസേജ് അയച്ചിട്ടുണ്ട്. താന്‍ ഇപ്പോള്‍ സിനിമാരംഗത്ത് ഇല്ല. എങ്കിലും അദ്ദേഹം ബന്ധം കാത്തു സൂക്ഷിക്കുന്നു. മമ്മൂക്ക ഒരു ലെജന്റ് ആണ്. ആ ബന്ധം അദ്ദേഹത്തിന്റെ എളിമയെ കുറിച്ചാണ് പറയുന്നത്. മമ്മൂക്ക സെറ്റില്‍ തമാശകള്‍ പറയും.

അപരിചിതന്റെ സെറ്റില്‍ ഒരുപാട് തമാശകള്‍ പറയുമായിരുന്നു. തന്റെ അമ്മക്ക് മീന്‍ ഇഷ്ടമാണ്. താന്‍ വെജിറ്റേറിയനും. മമ്മൂക്ക വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരും. മീന്‍ കറി അമ്മയുമായി ഷെയര്‍ ചെയ്യും. ഇന്നും മമ്മൂക്ക വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന മീന്‍ കറി അമ്മക്ക് ഓര്‍മ്മയുണ്ട്. ജീവിതത്തില്‍ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും രുചികരമായത് എന്നാണ് അമ്മ പറയാറ് എന്നും മന്യ പറഞ്ഞു.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്