ഇടതുകാല്‍ ഒട്ടും അനക്കാന്‍ സാധിക്കില്ല, നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് പ്രാര്‍ത്ഥന; അപ്രതീക്ഷിത ദുരന്തത്തെ കുറിച്ച് മന്യ

നടുവിന് പരിക്കേറ്റ് മൂന്നാഴ്ചയോളം നടക്കാനോ, ഇരിക്കാനോ, ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു താനെന്ന് നടി മന്യ. നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന. ഇനി ഒരിക്കലും നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയിരുന്നതായും മന്യ പറയുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മന്യയുടെ കുറിപ്പ്:

മൂന്നാഴ്ച മുമ്പ്, എനിക്ക് പരിക്കേറ്റു. ഡിസ്‌ക്കിന് പ്രശ്‌നമുണ്ടെന്ന് സ്‌കാനിംഗില്‍ മനസിലായി. അത് എന്റെ ഇടതുകാലിനെ ഏതാണ്ട് പൂര്‍ണമായും തളര്‍ത്തി. വേദന കൊണ്ട് ഇടതുകാല്‍ ഒട്ടും അനക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ന്, നട്ടെല്ലില്‍ സ്റ്റിറോയിഡ് ഇഞ്ചക്ഷനുകള്‍ എടുത്തു. അസ്വസ്ഥയായതിനാല്‍ അതിനു മുമ്പും ശേഷവും ഞാന്‍ സെല്‍ഫി എടുത്തു.

കോവിഡ് കാരണം സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് ആഴ്ചത്തേക്ക് വേദന കാരണം എനിക്ക് ഇരിക്കാനോ നടക്കാനോ നില്‍ക്കാനോ ഉറങ്ങാനോ സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനുമായി പരമാവധി ശ്രമിക്കുകയാണ്.

ഈ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ജീവിതം ഹ്രസ്വവും അപ്രതീക്ഷിതവുമാണ്. എനിക്ക് ഇനി ഒരിക്കലും നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതി, പക്ഷേ ന്യൂറോ സര്‍ജന്‍ എന്നോട് പറഞ്ഞു, പതുക്കെ എനിക്ക് എന്റെ ശക്തി വീണ്ടെടുക്കാന്‍ കഴിയും.

നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് പ്രാര്‍ത്ഥന. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജീവിതം. എന്നിരുന്നാലും, സാവധാനം സുഖപ്പെടുത്തുന്നതിന് ദൈവത്തോട് വളരെ നന്ദി. ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒരു വലിയ നന്ദി. എപ്പോഴും ഓര്‍മ്മിക്കുക, ജീവിതം എളുപ്പമല്ല, ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കും. പൊരുതുക. ഒരിക്കലും തോറ്റു കൊടുക്കരുത്.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്