ഒന്നിന് പേര് 'വിസ്‌കി' മറ്റൊന്നിന് 'സ്‌കോച്ച്', ഇവയ്ക്ക് ഉണ്ടാകാന്‍ പോകുന്നതിന് 'വൈന്‍'; പൂച്ചക്കുട്ടികള്‍ക്ക് വെറൈറ്റി പേരുകളിട്ട് നടി മഹിമ നമ്പ്യാര്‍

പതിനഞ്ചാം വയസ്സില്‍ “കാര്യസ്ഥന്‍” എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാര്‍. പിന്നീട് തമിഴില്‍ കൈനിറയെ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ “മധുരരാജ”യിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തി മഹിമ. ഇപ്പോഴിതാ തന്റെ സിനിമാ സ്വപ്‌നങ്ങളെ കുറിച്ചും കുടുംബ വിശേഷങ്ങളെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മഹിമ.

“സിനിമയാണ് എന്റെ ലോകം. മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. ഇനി എന്തായാലും ലാലേട്ടന്റെയൊപ്പം അഭിനയിക്കണം. അതുകഴിഞ്ഞ് രജനീകാന്ത്, അജിത്ത്, വിജയ് ദേവരകൊണ്ട, രണ്‍വീര്‍ സിംഗ്. പിന്നെ, മൈ ഫേവറിറ്റ് വിദ്യാബാലന്റെ കൂടെയും അഭിനയിക്കണം. സിനിമ കഴിഞ്ഞാല്‍ ഇഷ്ടം എന്റെ പൂച്ചക്കുട്ടികളുമായി കളിക്കുന്നതാണ്. ഒരുപാട് ആലോചിച്ചിട്ടാണ് അവര്‍ക്ക് ഞാന്‍ പേരിട്ടത്. ആരും ഇടാത്ത പേരിടണമെന്നു വാശിയായിരുന്നു. അങ്ങനെ “വിസ്‌കി”യെന്നും ഒന്നിന് “സ്‌കോച്ച്”എന്നും പേരിട്ടു. ഇനി ഇവര്‍ക്കൊരു കുട്ടിയുണ്ടായാല്‍ “വൈന്‍” എന്നു വിളിക്കാനാണ് ആഗ്രഹം. ഇതൊക്കെ കേട്ട് തെറ്റിദ്ധരിക്കേണ്ട, എനിക്കു വട്ടില്ല.”

“മധുരരാജ” കഴിഞ്ഞ് തമിഴിലിപ്പോള്‍ വിക്രം പ്രഭു, ജി.വി. പ്രകാശ്, ആര്യ എന്നിവരുടെ കൂടെ സിനിമകള്‍ ചെയ്തു. മലയാളത്തില്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. വേറൊന്നുമല്ല, മറ്റു ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ അവിടെയുള്ളവര്‍ മലയാള സിനിമയ്ക്കു കൊടുക്കുന്ന ബഹുമാനം ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട്. അത്രമാത്രം ആളുകള്‍ ശ്രദ്ധിക്കുന്നൊരു ബെസ്റ്റ് ഇന്‍ഡസ്ട്രയില്‍, ബെസ്റ്റ് റോളുകള്‍ മാത്രം ചെയ്താല്‍ മതിയെന്നാണ് ആഗ്രഹം.” വനിതയുമായുള്ള അഭിമുഖത്തില്‍ മഹിമ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ