സീനുകളെല്ലാം പഠിച്ച് 'ചാര്‍ളി'യില്‍ നായികയായി അഭിനയിക്കാൻ ഇരുന്നതാണ്, എന്നാല്‍ അവര്‍ എന്നെ തിരിച്ചയച്ചു: നടി മാധുരി

ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രം ‘ചാര്‍ളി’യില്‍ നായിക ആകേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്ന് നടി മാധുരി ബ്രഗന്‍സ. ‘ജോസഫ്’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് മാധുരി. നായികയായി അഭിനയിക്കാനുള്ള എല്ലാ തയാറെടുപ്പും നടത്തിയതിന് ശേഷം ഡേറ്റ് മാറ്റണമെന്ന് പറഞ്ഞ് തന്നെ തിരിച്ച് അയക്കുകയായിരുന്നു എന്നാണ് മാധുരി പറയുന്നത്.

ജോജു ചേട്ടന്‍ ചാര്‍ളിയുടെ പ്രൊഡക്ഷന്റെ ഭാഗം ആയിരുന്നു. പാര്‍വതിയുടെ റോള്‍ താനായിരുന്നു ചെയ്യാനിരുന്നത്. എല്ലാം തുടങ്ങി. 9 സീനുകള്‍ പഠിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തി. പക്ഷെ അത് നടന്നില്ല. അവര്‍ തന്നെ തിരിച്ചയച്ചു. ഡേറ്റ് മാറ്റമാണ് എന്നായിരുന്നു അവര്‍ പറഞ്ഞത്.

എന്തിനാണ് അവര്‍ തിരിച്ചയച്ചത് എന്ന് തനിക്ക് അറിയില്ലായിരുന്നു. പാര്‍വതിയാണ് അഭിനയിക്കുന്നതെന്ന് പിന്നീടറിഞ്ഞു. കുഴപ്പമില്ലെന്ന് താന്‍ കരുതി. രണ്ട് വര്‍ഷത്തിന് ശേഷം ജോജു തന്നെ വിളിച്ചു. ജോസഫ് എന്ന സിനിമ ചെയ്യുന്നുണ്ട്. ഒരു റോള്‍ ചെയ്യുമോ എന്ന് ചോദിച്ചു.

താനില്ല അവര്‍ തിരച്ചയക്കും എന്ന് താന്‍ പറഞ്ഞു. അങ്ങനെയുണ്ടാവില്ല, ക്ഷമിക്കണം എന്ന് പറഞ്ഞു. താന്‍ ഓക്കെ പറഞ്ഞു. അവര്‍ തന്നെ ഓഡിഷന് വിളിച്ചു. ഓക്കെ ആയി. നാലോ അഞ്ചോ ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ജോസഫില്‍ അഭിനയിക്കുന്നത് എന്നാണ് മാധുരി ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്