ഓണം സ്‌പെഷ്യലായിട്ട് ലാലേട്ടന്‍ വിളിച്ചു, എന്നാല്‍ ജയസൂര്യ പബ്ലിക്കായി തന്ന പണിയായിരുന്നു: ലെന

മോഹന്‍ലാലിന്റെ പേര് പറഞ്ഞ് ജയസൂര്യ തന്നെ പബ്ലിക്കായി കബളിപ്പിച്ചതിനെ കുറിച്ച് നടി ലെന. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ പേര് പറഞ്ഞ് സുഹൃത്തിനെ പറ്റിച്ചിരുന്നു, അതേ നാണയത്തില്‍ തന്നെ തനിക്ക് തിരിച്ചു കിട്ടി എന്നാണ് ലെന പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ലെന പ്രതികരിച്ചത്.

മോഹന്‍ലാലിന്റെ വലിയ ആരാധികയായ സുഹൃത്തിനെ മിമിക്രി താരത്തെ കൊണ്ട് വിളിപ്പിച്ച് പറ്റിക്കുകയായിരുന്നു. പിന്നെ നമ്മള്‍ ചെയ്യുന്ന ഒരു കര്‍മം നമുക്ക് തന്നെ തിരിച്ചുകിട്ടും എന്നാണല്ലോ. അത്തരത്തിലൊരു അനുഭവമാണ് പിന്നീട് ഉണ്ടായത്. താന്‍ യുവര്‍ ചോയ്സ് എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു.

അന്ന് ഓണം സ്പെഷ്യല്‍ എപ്പിഡോഡ് ചെയ്യാന്‍ ജയസൂര്യയും ഉണ്ടായിരുന്നു. ഒരു കോളിംഗ് പ്രോഗ്രാമായിരുന്നു അത്. അങ്ങനെ പരിപാടിയുടെ അവസാനം ജയസൂര്യ പറഞ്ഞു, ‘ഇന്ന് നമുക്കൊരു സ്പെഷ്യല്‍ കോളറുണ്ട്, ഞാന്‍ ഇപ്പോള്‍ റിവീല്‍ ചെയ്യാന്‍ പോകുന്നു, ഓണം സ്പെഷ്യലായിട്ട് നമ്മളെ വിളിക്കുന്നത് ലാലേട്ടനാണ് എന്ന്’.

ലാലേട്ടന്‍ ആ പ്രോഗ്രാമില്‍ ലാന്‍ഡ് ലൈനില്‍ വിളിച്ചു. താന്‍ വളരെ ഭവ്യതയോടെ ‘നമസ്‌ക്കാരം സര്‍’ എന്നൊക്കെ പറഞ്ഞ് സംസാരിച്ചു തുടങ്ങി. കോളൊക്കെ കഴിഞ്ഞ ശേഷം ‘ഇന്നത്തെ സര്‍പ്രൈസ് ലാലേട്ടന്‍ വിളിച്ചു എന്നുള്ളതല്ല, വിളിച്ചത് ലാലേട്ടന്‍ അല്ലെന്നുള്ളതാണ്’ എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

ലാലേട്ടന്റെ പേരില്‍ വിളിച്ചത് തന്റെ സുഹൃത്തായ ഒരു മിമിക്രി ആര്‍ടിസ്റ്റ് ആയിരുന്നു എന്നും ഇത് ലെനയ്ക്ക് കൊടുത്ത ചെറിയൊരു പണിയാണെന്നു കൂടി ജയന്‍ പറഞ്ഞു. അങ്ങനെ മുമ്പ് തന്റെ സുഹൃത്തിന് താന്‍ പേഴ്സണലായി കൊടുത്ത ഒരു പണി പബ്ലിക്കായി തനിക്ക് തിരിച്ചു കിട്ടിയെന്നും ലെന പറഞ്ഞു.

Latest Stories

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍