വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

നിര്‍മ്മാതാവിന്റെ ഉപദ്രവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്നുവെന്ന് നടി കൃഷ്ണ മുഖര്‍ജി. സുഖമില്ലാതിരുന്നപ്പോള്‍ തന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു. അഞ്ച് മാസം ജോലി ചെയ്തതിന്റെ ശമ്പളം നല്‍കിയില്ല. ആരും സഹായിച്ചില്ല എന്നാണ് കൃഷ്ണ പറയുന്നത്. സീരിയല്‍ നിര്‍മ്മാതാവ് കുന്ദന്‍ സിംഗിനെതിരെയാണ് കൃഷ്ണ പ്രതികരിച്ചത്. ‘യേ ഹേ ആഷിഖി’, ‘നാഗിന്‍ 3’, ‘യേ ഹേ മുഹബത്തേന്‍’ തുടങ്ങിയ ഹിറ്റ് ഷോകളുടെ ഭാഗമായ നടിയാണ് കൃഷ്ണ മുഖര്‍ജി.

”എല്ലാം തുറന്നു പറയാനുള്ള ധൈര്യം ഇതുവരെ ഇല്ലായിരുന്നെങ്കിലും ഇനിയിത് മറച്ചുവയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. ഏറെ വിഷമതകള്‍ നിറഞ്ഞ സമയത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷം എന്റെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. വിഷാദവും ഉത്കണ്ഠയും ബാധിച്ചു. ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഉറക്കെ കരഞ്ഞു.”

”അവസാനം പ്രദര്‍ശനത്തിനെത്തിയ ശുഭ് ശകുന്‍ എന്ന പരമ്പര ചെയ്തു തുടങ്ങിയതാണ് എല്ലാത്തിന്റെയും ആരംഭം. ജീവിതത്തില്‍ എടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്. പ്രൊഡക്ഷന്‍ ഹൗസും നിര്‍മാതാവ് കുന്ദന്‍ സിംഗും പലതവണ ഉപദ്രവിച്ചു. സുഖമില്ലാതിരുന്ന അവസരത്തില്‍ എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിടുക പോലും ചെയ്തു.”

”ചെയ്ത ജോലിക്ക് കൂലി നല്‍കിയിരുന്നില്ല. വസ്ത്രം മാറുന്ന സമയത്ത് മേക്കപ്പ് റൂമിന്റെ വാതിലില്‍ അത് തകര്‍ക്കാനെന്ന പോലെ അടിച്ചു. അഞ്ച് മാസത്തെ പ്രതിഫലമായി കിട്ടേണ്ടിയിരുന്നത് വലിയൊരു സംഖ്യയായിരുന്നു. ഇക്കാര്യം ഉന്നയിച്ച് ചാനല്‍ ഓഫീസിനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായിരുന്നില്ല. എനിക്ക് ഭയവും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടു.”

”സഹായത്തിനായി പലരേയും സമീപിച്ചെങ്കിലും ഒന്നും ഫലം ചെയ്തില്ല. ഞാന്‍ എന്താണ് ഷോ ചെയ്യാത്തതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇതാണ് കാരണം. ഇതുപോലെ വീണ്ടും നടന്നാലോ എന്ന് എനിക്ക് ഭയമുണ്ട്. എനിക്ക് നീതി വേണം” എന്നാണ് കൃഷ്ണ മുഖര്‍ജി സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.

Latest Stories

'റേവ് പാർട്ടിക്കിടെ വൻ ലഹരിവേട്ട'; സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ

സിനിമ ഒരു വിനോദമാണ്, അതിലൂടെ രാഷ്ട്രീയം പറയാൻ പാടില്ല: ദീപു പ്രദീപ്

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടുമെത്തുന്നു, ഇനി ലാലേട്ടന്‍ മൂവി ഫെസ്റ്റിവല്‍; 9 സിനിമകള്‍ റീ റിലീസിന്

എന്റെ പൊന്നേ..., ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു; വിപണിയെ ബാധിച്ച് യുദ്ധങ്ങള്‍; ഇനിയും വില ഉയരും

ധോണിയുടെ വിരമിക്കലിന് ശേഷം ചെന്നൈക്ക് ആരാധകർ കുറയും, പിന്നെ ആ ടീമിനെ ആരും മൈൻഡ് ചെയ്യില്ല തുറന്നടിച്ച് ഇതിഹാസം

'അവന്‍ യുവരാജിനെയും ലാറയെയും പോലെ': എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ ഇന്ത്യന്‍ ബാറ്ററെ പിന്തുണച്ച് മൈക്കല്‍ വോണ്‍

ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ട്; യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് അങ്ങനെയൊക്കെയായിരുന്നു ആ മോഹൻലാൽ സിനിമയുടെ സെറ്റിൽ: ചിത്ര നായർ

കാഞ്ഞങ്ങാട് പത്ത് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്

ഈ സീസണിൽ അവൻ വിരമിക്കില്ല, കിരീടമില്ലാതെ സീസൺ അവസാനിപ്പിക്കാൻ അവൻ ആകില്ല; സൂപ്പർ താരത്തെക്കുറിച്ച് അമ്പാട്ടി റായിഡു