മലയാളം കേള്‍ക്കുമ്പോള്‍ തല വട്ടം ചുറ്റുന്നത് പോലെ തോന്നും.. സംഭാഷണങ്ങള്‍ ഇംഗ്ലിഷിലേക്കോ ഹിന്ദിയിലേക്കോ വിവര്‍ത്തനം ചെയ്യും: കയാദു

പത്തൊമ്പതാം നൂറ്റാണ്ട് വിജയമായതോടെ നായകന്‍ സിജു വിത്സനൊപ്പം നങ്ങേലി എന്ന ശക്തയായ നായിക കഥാപാത്രമായി എത്തിയ കയാദു ലോഹറെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഒരു കന്നഡ സിനിമ മാത്രം ചെയ്തു പരിചയമുള്ള കയാദുവിനെ നങ്ങേലിയാക്കി മലയാള സിനിമയ്ക്ക് മറ്റൊരു സൂപ്പര്‍ നായികയെ കൂടിയാണ് വിനയന്‍ സമ്മാനിച്ചിരിക്കുന്നത്.

പത്തൊന്‍പത്താം നൂറ്റാണ്ടിന്റെ സെറ്റ് തനിക്കൊരു പരിശീലനക്കളരി ആയിരുന്നുവെന്ന് കയാദു ലോഹര്‍ പറയുന്നത്. മലയാളം ഭാഷ ആദ്യമായി കേട്ടപ്പോള്‍ തല വട്ടം ചുറ്റുന്നതു പോലെ തോന്നിയെന്നും വര്‍ക്ക് ഷോപ്പിലൂടെയാണ് മനസിലാക്കി എടുത്തത് എന്നുമാണ് കയാദു പറയുന്നത്.

ഞാന്‍ കേരളത്തില്‍ വന്നശേഷമുള്ള ആദ്യത്തെ അഞ്ചു പത്തു ദിവസം ചുറ്റുമുള്ളവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നതേ ഇല്ലായിരുന്നു. അതു കേള്‍ക്കുമ്പോള്‍ തല വട്ടം ചുറ്റുന്നതുപോലെ തോന്നും. മലയാളം എനിക്ക് ശരിക്കും അപരിചിതമായ ഒരു ഭാഷയാണ്. എനിക്ക് തോന്നുന്നത് ഏറ്റവും കഠിനമായ ഭാഷകളില്‍ ഒന്നാണ് മലയാളം എന്നാണ്.

പത്തൊന്‍പതാം നൂറ്റാണ്ട് ഒരു പീരിയോഡിക് സിനിമയാണ്. എനിക്ക് അത്തരം സിനിമയോ കഥാപാത്രമോ ചെയ്തു പരിചയമില്ല. വിനയന്‍ സര്‍ ഞങ്ങള്‍ക്ക് 15 ദിവസത്തെ വര്‍ക്ഷോപ്പ് തന്നു. അതിനു ശേഷമാണ് എനിക്ക് കഥാപാത്രവും ഭാഷയും മനസ്സിലായിത്തുടങ്ങിയത്. ആ വര്‍ക്ഷോപ്പ് എനിക്ക് ഒരു പഠന യാത്രയായിരുന്നു. ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും അനുഭവപരിചയമുള്ളവരാണ്.

ഒരു പുതുമുഖമായ എനിക്ക് ഈ സിനിമയുടെ സെറ്റില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ അവസരം ലഭിച്ചു. കലാകാരിയായിട്ടുള്ള എന്റെ യാത്രയില്‍ ഈ അനുഭവങ്ങള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. ഷൂട്ടിംഗ് ആയപ്പോഴേക്കും എല്ലാ ഡയലോഗുകളുടെയും അര്‍ഥം ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു. ഡയലോഗ് മനസ്സിലാക്കി പറഞ്ഞില്ലെങ്കില്‍ ആ കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ കഴിയില്ല.

ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചു സംഭാഷണങ്ങള്‍ മംഗ്ലീഷില്‍ എഴുതിയെടുക്കും പിന്നീട് അവ ഇംഗ്ലിഷിലേക്കോ ഹിന്ദിയിലേക്കോ കന്നഡയിലേക്കോ വിവര്‍ത്തനം ചെയ്യും. അതുകൊണ്ടുതന്നെ ഞാന്‍ എന്താണു പറയാന്‍ പോകുന്നതെന്ന് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് എന്നെക്കാണാന്‍ ഒരു മലയാളി പെണ്‍കുട്ടിയെപ്പോലെ ഉണ്ടെന്നാണ്.

മലയാളികള്‍ പറയുന്നതുപോലെ ഡയലോഗുകള്‍ക്ക് ചുണ്ടനക്കിയെന്നും കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ കേള്‍ക്കുന്നത് സന്തോഷം തന്നെയാണ്. ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് നങ്ങേലി. എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല കഥാപാത്രമാണിത് എന്നാണ് കയാദു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി