മമ്മൂക്ക എന്നാല്‍ സ്ത്രീകള്‍ക്ക് ഭ്രാന്ത് ആണ്.. പലരും വന്ന് ചോദിക്കാറുണ്ട് മമ്മൂക്കയെ കാണിച്ചു തരുമോ എന്ന്: നടി ജീജ സുരേന്ദ്രന്‍

മമ്മൂട്ടി എന്ന് വച്ചാല്‍ സ്ത്രീകള്‍ക്ക് ഭ്രാന്ത് ആണെന്ന് നടി ജീജ സുരേന്ദ്രന്‍. പല സ്ത്രീകളും വന്ന് തന്നോട് മമ്മൂക്കയെ കാണിച്ച് തരാമോയെന്ന് ചോദിക്കാറുണ്ട്. ഒരു സുഹൃത്ത് മമ്മൂക്കയുടെ നമ്പര്‍ എടുത്ത് വാട്‌സ്ആപ്പില്‍ മെസേജ് അയക്കാറുണ്ട്. മമ്മൂക്ക എന്താണ് തനിക്ക് റിപ്ലേ ചെയ്യാത്തത് എന്ന് തന്നോട് സങ്കടപ്പെട്ട് ചോദിക്കാറുണ്ടെന്നും ജീജ പറയുന്നു.

”ഈ പ്രായത്തിലും മമ്മൂക്കയെ ഇഷ്ടപ്പെടാത്തവര്‍ ആരാ ഉള്ളത്. യുഎസിലെ എന്റെ കൂട്ടുകാരിയുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ മമ്മൂക്കയാ. മമ്മൂക്ക അവളോട് ഇതുവരെ മിണ്ടിയിട്ട് പോലുമില്ല. മമ്മൂക്കയുടെ ഫോണ്‍ നമ്പര്‍ കിട്ടിയ അവള്‍ ഫെയ്‌സ്ബുക്ക് കാണുന്നതും വാട്‌സ്ആപ്പ് കാണുന്നതും എല്ലാം മമ്മൂക്കയ്ക്ക് ഇട്ട് കൊടുക്കും. അത്ര ഭ്രാന്ത് ആണ്.”

”അവള്‍ എനിക്ക് വോയിസ് മെസേജ് ഇടും മമ്മൂക്ക റിപ്ലേ ചെയ്യാറില്ലെന്ന്. ഞാന്‍ നാട്ടില്‍ വന്ന് കഴിഞ്ഞാല്‍ മരിക്കുന്നതിന് മുമ്പ് എനിക്ക് മമ്മൂക്കയുടെ കൂടെ അഭിനയിക്കണം. ആരുടെയോ കാലോ കൈയ്യോ പിടിച്ച് മമ്മൂക്കയെ കാണണം എന്ന് പറയും. ഫാമിലി ഫങ്ഷന്‍ വരുമ്പോ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ആള്‍ക്കാരൊക്കെ വന്ന് ചോദിക്കും.”

”കല്യാണം ഒക്കെ കഴിഞ്ഞ കുട്ടികള്‍ ഉള്ള സ്ത്രീകള്‍ വന്ന് പറയും പുരുഷന്‍ എന്ന് പറഞ്ഞാല്‍ മമ്മൂക്ക ആണെന്ന്. ഒന്ന് കാണിച്ച് തരുമോ എന്ന് ചോദിക്കും. ‘അമ്മ’യുടെ മീറ്റിങ് ഒക്കെ വന്നാല്‍ മമ്മൂക്ക ബാക്കില്‍ ഇരിക്കുന്നത് കാണുമ്പോ ചോദിക്കും മമ്മൂക്ക ഒന്നിനും വന്നില്ലേയെന്ന്. എറണാകുളത്ത് വന്ന് മമ്മൂക്കയ്ക്ക് ഒന്ന് ഷേക്ക് ഹാന്‍ഡ് ചെയ്യാന്‍ പോലും പറ്റിയിരുന്നെങ്കില്‍ എന്ന് പറയും.”

”വയസ് ഒന്നും അവര്‍ക്ക് പ്രശ്‌നമില്ല. ആ ഫിസിക്ക് സ്ത്രീകള്‍ക്ക് ഭ്രാന്ത് ആണ്. ഭര്‍ത്താവിനോട് തന്നെ പറഞ്ഞിട്ടുണ്ട് ആണെന്ന് പറഞ്ഞാല്‍ മമ്മൂട്ടി കണ്ടില്ലേയെന്ന്. അവര് പറയും ആ നീ സ്വപ്‌നം കണ്ടോയെന്ന്” എന്നാണ് ജീജ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

'പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ല, അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും'; മന്ത്രി സിപി ജോൺ