അഞ്ച് മാസം കൊണ്ട് 15 കിലോ കുറച്ചാണ് കണ്ണമ്മയായത്: ഗൗരി നന്ദ

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ അയ്യപ്പനും കോശിയും നിറഞ്ഞാടിയപ്പോള്‍ പെണ്‍കരുത്തായി ഉദിച്ചു നിന്ന കഥാപാത്രമാണ് ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം. കണ്ണമ്മ എന്ന ശക്തയായ ആദിവാസി സ്ത്രീ കഥാപാത്രത്തിനായി 5 മാസം കൊണ്ട് കുറച്ചത് 15 കിലോ ഭാരമാണ് ഗൗരി കുറച്ചത്.

“എനിക്ക് അത്യാവശ്യം വണ്ണമുണ്ടായിരുന്നു. ഈ സിനിമയിലേക്ക് സച്ചി സാര്‍ വിളിച്ചപ്പോള്‍ ആദ്യം പറഞ്ഞത് കണ്ണമ്മ നന്നായി മെലിഞ്ഞിട്ടാണ് എന്നായിരുന്നു. സാരിയാണ് കോസ്റ്റ്യൂം. അപ്പോള്‍ എല്ലൊക്കെ പുറത്തു കാണണം. എത്രത്തോളം വണ്ണം കുറയ്ക്കാമോ അത്രത്തോളം കുറയ്ക്കാന്‍ പറഞ്ഞു. റിയല്‍ ആയി ഫീല്‍ ചെയ്യാന്‍ എല്ലാ അര്‍ത്ഥത്തിലും ആ മേക്കോവര്‍ വേണം. ട്രൈബല്‍ ലുക്കിലേക്ക് വരാന്‍ മേക്കപ്പ് ഉപയോഗിച്ച് നിറം കറുപ്പാക്കി.”

“ശാരീരികമായ തയ്യാറെടുപ്പിന്റെ ഭാഗമായി നോര്‍മല്‍ ഫുഡ് ഹാബിറ്റ്‌സ് മാറ്റി. ചോറ് പൂര്‍ണമായും ഉപേക്ഷിച്ചു. പച്ചക്കറി മാത്രം കഴിച്ചു. അത് ആരോഗ്യത്തെ ചെറുതായി ബാധിച്ചു. മൈഗ്രേന്‍ തുടങ്ങി. ജിം ഒഴിവാക്കിയുള്ള വര്‍ക്കൗട്ടും തുടങ്ങി. ഇടയ്ക്ക് ഡോക്ടറെ കണ്ടപ്പോള്‍ നോണ്‍ വെജ് എന്തെങ്കിലും ഉപയോഗിക്കണം എന്നു പറഞ്ഞെങ്കിലും സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അഞ്ച് മാസം കൊണ്ട് 65 കിലോയില്‍ നിന്ന് 15 കിലോ കുറച്ചാണ് കണ്ണമ്മയായത്. ശരീരഭാരം എത്ര കുറയ്ക്കാമോ അത്രയും കുറയ്ക്കുകയായിരുന്നു ലക്ഷ്യം.” വനിതയുമായുള്ള അഭിമുഖത്തില്‍ ഗൗരി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ