അരുന്ധതിക്ക് ഇതുവരെ ബോധം വന്നിട്ടില്ല, തലയിലെ പരിക്കുകള്‍ ജീവന് ഭീഷണി..; സഹായം അഭ്യര്‍ത്ഥിച്ച് നടി ഗൗരി കൃഷ്ണന്‍

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന നടി അരുന്ധതി നായര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടി ഗൗരി കൃഷ്ണന്‍. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ അരുന്ധതി ക്രിട്ടിക്കല്‍ സ്റ്റേജിലാണ്. തലയിലെ പരിക്കുകള്‍ ജീവന് ഭീഷണിയാണ്. 50 ലക്ഷത്തോളം രൂപ ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് ഗൗരി കൃഷ്ണന്റെ വീഡിയോ.

”അരുന്ധതിക്ക് അപകടം സംഭവിച്ച് ആറ് ദിവസമായി. ബൈക്ക് ഓടിച്ചയാള്‍ക്ക് ഒരു ഓട്ടോയാണ് ഇടിച്ചത് എന്ന് മാത്രമാണ് ഓര്‍മ്മ. അരുന്ധതി ബൈക്കിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു. നല്ല ശക്തിയില്‍ ഉള്ള ഇടി ആയതുകൊണ്ട് അരുന്ധതിക്ക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ചു ദിവസം പിന്നിട്ടിട്ടും അരുന്ധതി കോണ്‍ഷ്യസ് ആയിട്ടില്ല.”

”ക്രിട്ടിക്കല്‍ സ്റ്റേജിലാണ്. നട്ടെല്ലിനും കഴുത്തിനും കാര്യമായി പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. ജീവന് ഭീഷണിയാകുന്ന തരത്തില്‍ ഇപ്പോള്‍ ഉള്ളത് തലയിലെ പരിക്കുകള്‍ ആണ്. നല്ല ചികിത്സ പോലും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ല അരുന്ധതി ഇപ്പോള്‍. ഒരു ശസ്ത്രക്രിയ ചെയ്യാനോ എന്താണ് പ്രോബ്ലം എന്ന് എക്‌സാമിന്‍ ചെയ്യാനോ പറ്റുന്ന അവസ്ഥയില്‍ അല്ല അവള്‍ ഉള്ളത്.”

”ഡോക്ടര്‍മാര്‍ ഒരു 10% സാധ്യതയാണ് പറയുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി ആ കുട്ടിയെ ചികിത്സിക്കാനുള്ള ഫണ്ട് ആണ്. ഞങ്ങള്‍ എല്ലാവരും ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായം ഒക്കെ ചെയ്യുന്നുണ്ട്. ഏകദേശം 50 ലക്ഷം രൂപയോളം ഇപ്പോള്‍ അത്യാവശ്യമാണ്. അവളെ സഹായിക്കാന്‍ കഴിയുന്നവര്‍ പരമാവധി സഹായിക്കണം” എന്നാണ് ഗൗരി പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

അതേസമയം, ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങുമ്പോള്‍ ആയിരുന്നു കോവളം ഭാഗത്ത് വച്ച് അരുന്ധതിക്ക് അപകടം സംഭവിച്ചത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം റോഡില്‍ തന്നെ കിടന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരന്‍ ആണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ