'സിനിമയില്‍ ഇതുവരെ ഞാന്‍ കണ്ട് ആരാധിച്ചവരെ അടുത്തറിഞ്ഞപ്പോഴാണ് കൂടുതല്‍ മനസ്സിലായത്'; ബിഗ് ബ്രദര്‍ നായിക പറയുന്നു

“ബിഗ് ബ്രദറി”ല്‍ സര്‍ജാനോ ഖാലിദിന്റെ നായികയായ ജെമിനി എന്ന കഥാപാത്രത്തിലൂടെ പുതുതലമുറ നടികളില്‍ ശ്രദ്ധേയയാകുകയാണ് ഗാഥ. തമിഴിലൂടെ അഭിനയത്തിലേക്ക് എത്തിയ ഗാഥ ബിഗ് ബ്രദറിലൂടെയാണ് മലയാളത്തിലേക്ക് ചുവടുവെച്ചത്. ഫാഷന്‍ ഡിസൈനിംഗ് പഠിച്ച  കൊച്ചിക്കാരിക്ക് പക്ഷേ സിനിമയോടാണ് പ്രണയം. സിനിമയില്‍ കണ്ട് ആരാധിച്ചവരെ അടുത്തറിഞ്ഞപ്പോഴാണ് കൂടുതല്‍ മനസ്സിലാക്കാനായതെന്ന് ഗാഥ പറയുന്നു.

“സിനിമയില്‍ ഇതുവരെ ഞാന്‍ കണ്ട് ആരാധിച്ച ഒരുപാട് വ്യക്തികളുണ്ട്. അവരെ അടുത്തറിയുമ്പോള്‍ ആണ് അവരൊക്കെ എത്രമാത്രം സിംപിള്‍ ആണെന്ന് മനസ്സിലാകുന്നത്. ഞാന്‍ സിനിമയില്‍ ഒരു പുതുമുഖം എന്ന മട്ടിലല്ല ആരും പെരുമാറിയത്. സിദ്ദിഖ് സാറും ലാലേട്ടനുമൊക്കെ നമ്മളോട് അത്രയും സ്‌നേഹത്തോടെ സൗഹാര്‍ദ്ദത്തോടെയാണ് പെരുമാറിയത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഗാഥ പറഞ്ഞു.

Image may contain: 4 people, people smiling, people standing and beard

“പഠിച്ചത് ഫാഷന്‍ ഡിസൈനിങ് ആണെങ്കിലും സിനിമ തന്നെയായിരുന്നു മുന്നില്‍ എന്നും. വീട്ടില്‍ ആര്‍ക്കും സിനിമയുമായി ബന്ധമൊന്നുമില്ല. സിനിമയിലേക്ക് വരുന്നത് എന്റെ മാത്രം ഇഷ്ടം കൊണ്ടാണ്. ചെറുപ്പം മുതല്‍ക്കേ സിനിമ കാണാന്‍ വലിയ ഇഷ്ടമായിരുന്നു. അങ്ങനെ മനസ്സില്‍ വന്നതാണ് സിനിമ എന്ന ഇഷ്ടം. എനിക്കൊപ്പം ആഗ്രഹവും കൂടി വളര്‍ന്നപ്പോള്‍ അതിലേക്കുള്ള വഴികളും ഞാന്‍ കണ്ടെത്തി.” ഹിമ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ