ഷൂട്ട് കഴിഞ്ഞയുടന്‍ ഗൈനക്കോളജിസ്റ്റിനെ കണ്ടു, ഭക്ഷണം വലിച്ചു വാരി കഴിച്ചതിനാല്‍ തല ചുറ്റല്‍ ഉണ്ടാകുമായിരുന്നു: ഫറ ഷിബ്‌ല

കക്ഷി അമ്മിണിപ്പിള്ള സിനിമയ്ക്കായി ശരീരഭാരം വര്‍ദ്ധിപ്പിച്ചതിനെ കുറിച്ച് പറഞ്ഞ് നടി ഫറ ഷിബ്‌ല. സിനിമയ്ക്കായി 68 കിലോയില്‍ നിന്ന് 85-ലേക്ക് ശരീര ഭാരം എത്തിച്ച താരം ഷൂട്ടിംഗിന് ശേഷം വീണ്ടും 68-ലേക്ക് എത്തി. വണ്ണം വയ്ക്കാന്‍ വേണ്ടി റിസ്‌ക് എടുത്തതും ഷൂട്ട് തീര്‍ന്നയുടന്‍ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടി വന്നതിനെ കുറിച്ചുമാണ് ഫറ പറയുന്നത്.

സിനിമയ്ക്ക് വേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വര്‍ധിപ്പിച്ചത്. സിനിമ ഷൂട്ടിംഗ് തുടങ്ങും മുമ്പ് തന്നോട് പറഞ്ഞത് ഒരു ഫുട്‌ബോള്‍ പോലെയിരിക്കണം എന്നായിരുന്നു. അതും കുറഞ്ഞ ദിവസത്തിനുള്ളില്‍. അതുകൊണ്ടാണ് വണ്ണം വയ്ക്കാന്‍ കുറച്ച് റിസ്‌ക്ക് എടുക്കേണ്ടി വന്നത്. രാത്രി കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പൊക്കെ ചിക്കനും ഗോതമ്പ് പലഹാരങ്ങളും കഴിച്ചിരുന്നു.

ദിവസവും ഐസ്‌ക്രീമും ചോക്ലേറ്റും സ്വീറ്റ്‌സും കഴിക്കുമായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ കൂടി. ഇതുപോരാ ഇനിയും വണ്ണം വയ്ക്കണമെന്ന് സംവിധായകന്‍ പറഞ്ഞു. ഭക്ഷണത്തിന്റെ എണ്ണം കൂട്ടാതെ കഴിക്കുന്നതിന്റെ അളവ് കൂട്ടി. ചിത്രത്തിന്റെ ഷൂട്ട് തലശ്ശേരിയില്‍ വച്ചായിരുന്നു. അവിടെ സീഫുഡും ഫിഷുമൊക്കെ കിട്ടും. അതെല്ലാം വലിച്ചുവാരി കഴിച്ചു.

ആ സമയത്ത് പെട്ടെന്ന് എണീക്കുമ്പോള്‍ തലചുറ്റല്‍ ഉണ്ടാകുമായിരുന്നു. താനൊരു അരമണിക്കൂര്‍ നടന്നോട്ടെയെന്ന് ചോദിക്കാറുണ്ട്, കാരണം താന്‍ തന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട് എന്ന് തനിക്ക് തന്നെ തോന്നിയിരുന്നു. അപ്പോള്‍ അവര്‍ പറയും ഒന്നും ചെയ്യരുതെന്ന്. ഷൂട്ടിനിടയില്‍ ഒരു മാസം ഇടവേളയും വന്നു.

ആ ഒരു മാസം കഷ്ടപ്പെട്ടുണ്ടാക്കിയ തടി ഞാന്‍ നിലനിര്‍ത്തണം എന്നതായിരുന്നു അടുത്ത വെല്ലുവിളി. വണ്ണം വെച്ചതിനെക്കാളും അഭിനയത്തെക്കാളും ബുദ്ധിമുട്ടായിരുന്നു ഉള്ള വണ്ണം നിലനിര്‍ത്തുകയെന്നത്. കാരണം എനിക്ക് ഹോര്‍മോണല്‍ ഇംബാലന്‍സ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

ഒരുവിധം ഷൂട്ട് തീര്‍ന്ന ഉടനെ താന്‍ ഗൈനക്കോളജിസ്റ്റിനെ പോയിക്കണ്ടു. പിസിഒഡിക്കുള്ള മെഡിസിന്‍ എടുത്തു. ജിമ്മില്‍ പോയി. കൃത്യമായി ഡയറ്റിങ് തുടങ്ങി. മൂന്നുമാസം ലോ കാര്‍ബ്-ഹൈ പ്രോട്ടീന്‍ ഡയറ്റായിരുന്നു പിന്തുടര്‍ന്നത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ 85 കിലോയില്‍ നിന്ന് 68 കിലോയിലെത്തി. 17 കിലോയാണ് കുറച്ചത് എന്നാണ് ഫറ ഷിബ്ല പറയുന്നത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ