അന്ന് ലൊക്കേഷനിൽ കേട്ട പരിചയ ശബ്ദം അല്ലു അർജുന്റേതായിരുന്നില്ല; ജിസ് ജോയ്‌യെ പ്രശംസിച്ച് ഡിനി ഡാനിയൽ

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ജിസ് ജോയ് ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

സംവിധായകൻ എന്നതിലുപരി ഗാന രചയിതാവും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് സംവിധായകൻ ജിസ് ജോയ്. ഇപ്പോഴിതാ ജിസ് ജോയിയെ കുറിച്ച് ആർടിസ്റ്റ് ഡിനി ഡാനിയൽ പങ്കുവെച്ച വാക്കുകളാണ് ചർച്ചയാവുന്നത്. ജിസ് ജോയിയുടെ 1000 മത് പരസ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് കിട്ടിയ സ്നേഹവും കരുതലുമാണ് ഡിനി കുറിപ്പിലൂടെ പറയുന്നത്.

“എറണാകുളത്തെ ഒരു പ്രധാന സിനിമ ചിത്രീകരണ വേദിയായ പാറമട വീട്ടിൽ ഒരിക്കല്‍ ഒരു പരസ്യചിത്രീകരണവുമായി ബന്ധപ്പെട്ട് പോയപ്പോൾ മൈക്കിൽ നിന്നും ഒരു പരിചയ സ്വരം. പക്ഷേ എന്തു കൊണ്ടോ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ‘ഷോട്ട് റെഡി’ എന്ന് അസിസ്റ്റന്റ് ഡയറക്ടർ വന്ന് വിളിച്ചു. അസ്സോഷ്യേറ്റ് ഡയറക്ടർ സീൻ പറഞ്ഞു തന്നു. ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് മുന്നേ തീരുമാനിച്ച ഷോട്ടുകൾ തുടങ്ങാൻ ഉച്ചകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവിടെയുള്ള മറ്റാരെയും പരിചയപ്പെടാതെ സമയക്കുറവുകൊണ്ടു ഞാൻ നേരേ സീനിലേക്കു കയറി. ‘ആർടിസ്റ്റ് പൊസിഷൻ, ക്യാമറ റോൾ, പ്ലേ ജിംഗിൾസ്, ആക്‌ഷൻ…കട്ട്….ഗുഡ് ഗുഡ്’

ശ്ശെടാ വീണ്ടും ആ പരിചയ സ്വരം. പക്ഷേ മനസിലാകുന്നില്ല. എന്തായാല്ലും എന്റെ സീനിനു ശേഷം, അസിസ്റ്റന്റ് ഡയറക്ടർ പരിചയപ്പെടുത്തുന്നു. ഇത്‌ ജിസ് ചേട്ടന്റെ 1000-മത്തെ പരസ്യം ആണ്. ആഹാ. അടിപൊളി. വളരെ കംഫർട്ടബിൾ ആയിട്ടു വർക്ക് ചെയ്യാൻ പറ്റുന്ന ഒരു കൂള്‍ ഡയറക്ടർ ആണല്ലോ എന്ന് മനസ്സിൽ പറഞ്ഞു. ഷൂട്ട് ടൈം പറഞ്ഞതിലും വൈകി. എനിക്ക് തിരികെ പത്തനംതിട്ടയിൽ എന്റെ വീട്ടിൽ എത്തണം. പിറ്റേന്ന് അതിരാവിലെ അപ്പയെയും അമ്മയെയും കൊണ്ട് തിരുവനന്തപുരത്തു 7 മണിക്കെത്തുകയും വേണം.

പ്രൊഡക്‌ഷൻ ടീമിനോട് ഞാൻ കാര്യം പറഞ്ഞു. ഡയറക്ടറിനോട് അറിയിച്ചു. എത്രയും പെട്ടന്നു എന്റെ ഭാഗം തീർത്തു വിടാം എന്ന് എനിക്ക് ഉറപ്പു തന്ന് രാത്രി ഏകദേശം 9-9.30 യ്ക്ക് എന്റെ ഷൂട്ട് കഴിഞ്ഞു. ധൃതിയിൽ ഞാൻ തനിച്ചു നൈറ്റ് ഡ്രൈവ് ചെയ്ത് പോകുന്നു എന്ന് പറഞ്ഞപ്പോൾ, ഡയറക്ടർ നേരിട്ട് പ്രൊഡക്‌ഷൻ ടീമിനോട് എന്റെ കൈവശം ഒരു കുപ്പി വെള്ളം നിർബന്ധമായി തരുവാനും, ചൂവിങ് ഗം പോലുള്ള എന്തെങ്കിലും മേടിച്ചു നൽകാനും പറഞ്ഞു.

ഡ്രൈവ് ചെയ്യുന്നതിനിടയ്ക്കെപ്പോളെങ്കിലും ഉറക്കം വന്നാൽ വെള്ളം കുടിക്കാനും വേണ്ടി വന്നാൽ മിഠായി ചവച്ചുകൊണ്ടിരിക്കാനും സ്നേഹത്തോടുപദേശിച്ചു. ഞാൻ രാത്രി എന്റെ വീട്ടിൽ എത്തുന്നതുവരെ ഇടയ്ക്കിടയ്ക്ക് പ്രൊഡക്‌ഷനിൽ നിന്നാരെങ്കിലുമൊക്കെ വിളിച്ചു തിരക്കികൊണ്ടേയിരുന്നു. 10 വർഷത്തിനിടയിലെ എന്റെ അഭിനയജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത്. ഇത്രയും കരുതലുള്ള ഒരു ടീം നമുക്ക് നൽകുന്ന വളരെ ഹൃദ്യമായൊരനുഭവം.

പിന്നീട് തിരികെ സീരിയൽ ഷൂട്ടിനെത്തിയപ്പോൾ എന്റെ കൂട്ടുകാരിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ സംഗീതയോടു ഈ കാര്യം പറഞ്ഞപ്പോളാണ് കാര്യം മനസിലായത്. അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ കേട്ട പരിചയ ശബ്ദം അല്ലു ആർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്ന ജിസ് ജോയ് എന്ന പ്രശസ്ത സംവിധായകന്റെ തന്നെ സ്വരമാണെന്നു. മാസങ്ങൾക്കിപ്പുറം ഇടപ്പള്ളി പള്ളിയിൽ പോയപ്പോൾ അന്ന് പകർന്ന അതേ മനുഷ്യത്വമേറിയ ഊഷ്മളതയോടെ താങ്കൾ അദ്ഭുതപ്പെടുത്തുന്നു. ഇത്രയും എളിമയും താഴ്മയും ഞങ്ങളെപ്പോലുള്ളവർക്കേറെ പ്രചോദനമാണ് സർ. താങ്കളെപ്പോലെയുള്ളവർ ഈ നാടിനഭിമാനമാണ്. മൃദുലമാം മധുരമേ…ഏതോ മഴയിൽ അങ്ങനെ മനസിൽ തട്ടുന്ന വരികൾ എഴുതിയ വ്യക്തി. താങ്കളെ അറിയാമെന്നത്‌ എന്നെപ്പോലെയുള്ളവർക്ക് ധൈര്യവും. I respect you sir for what you’re.God bless you more.’’ എന്നാണ് ഡിനി കുറിച്ചത്.

അതേസമയം തിയേറ്ററിൽ വമ്പൻ വിജയം സ്വന്തമാക്കിയ ജിസ് ജോയ്- ആസിഫ് അലി- ബിജു മേനോൻ ചിത്രം ‘തലവന്റെ’ രണ്ടാം ഭാഗം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരായിരുന്നു തലവനിലെ മറ്റ് താരങ്ങൾ

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ