ചിത്രത്തില്‍ നിന്ന് പിന്മാറില്ല, സമാനമായ വിഷയങ്ങള്‍ പഠിച്ചും നേരിട്ടറിഞ്ഞും ഉള്ള അനുഭവജ്ഞാനമുണ്ട്: ഡിനി ഡാനിയേല്‍

കൂടത്തായ് കൊലപാതക പരമ്പര സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും നടി ഡിനി ഡാനിയലും രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. ഒരേ സംഭവത്തെ ആസ്പദമാക്കി രണ്ട് ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ആര് പിന്മാറും എന്ന ചോദ്യമുയര്‍ന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറില്ലെന്നും പ്രോജക്ടുമായി മുന്നോട്ടു പോവുകയുമാണെന്നാണ് ഡിനി പറയുന്നത്.

“ഒരേ പശ്ചാത്തലമായിപ്പോയി എന്നു കരുതി ഞങ്ങളുടെ ചിത്രം പിന്‍വലിക്കണമെന്നും പിന്‍മാറണമെന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. 1966 ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകള്‍ ഉണ്ടാക്കപ്പെട്ടു. റോണക്‌സ് ഫിലിപ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നക. നിര്‍മ്മാണം അലക്‌സ് ജേക്കബ്. വിജീഷ് തുണ്ടത്തിലിന്റേതാണ് തിരക്കഥ. വീജിഷ് ഇപ്പോള്‍ “കൂടത്തായി”യുടെ തിരക്കഥയുടെ പണിപ്പുരയിലാണ്. നവംബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.”

“കേരളം പേടിയോടെയും അമ്പരപ്പോടെയും ഉറ്റുനോക്കിയ ഒരു ക്രിമിനലിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. എനിക്കതിന് കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്. ഞാനൊരു സൈക്ക്യാട്രിക് ലെക്ചറര്‍ കൂടിയാണ്. സമാനമായ വിഷയങ്ങള്‍ പഠിച്ചും നേരിട്ടറിഞ്ഞും ഉള്ള അനുഭവജ്ഞാനമുണ്ട്.” വനിതയുമായുള്ള അഭിമുഖത്തില്‍ ഡിനി പറഞ്ഞു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി