ഒരു കുഞ്ഞിന്റെ ശവമടക്ക് കഴിഞ്ഞിട്ടാണ് വന്നതെന്ന് മമ്മി പറഞ്ഞു, അവന്റെ മുഖം പോലും ഞാന്‍ കണ്ടില്ല, തകര്‍ന്നുപോയി: ഡിംപിള്‍ റോസ്

ആശങ്കയുടെയും കാത്തിരിപ്പിന്റേയും മണിക്കൂറുകള്‍ക്കൊടുവില്‍ ഇരട്ടകുട്ടികളുടെ അമ്മയായതിനെ കുറിച്ച് പറഞ്ഞ് നടി ഡിംപിള്‍ റോസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത് എന്നാണ് ‘പ്രെഗ്നന്‍സി സ്റ്റോറി’യുടെ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരം പറയുന്നത്.

ഡിംപിള്‍ റോസിന്റെ വാക്കുകള്‍:

മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത്. കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല. കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കി പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാന്‍ കണ്ടത്. എന്റെ കുടുംബാംഗങ്ങള്‍ ആരും കുഞ്ഞിനെ കണ്ടില്ല. എന്ത് കുഞ്ഞുങ്ങളാണെന്ന് എന്ന് ചോദിക്കുമ്പോള്‍ രണ്ട് ആണ്‍കുട്ടികളാണെന്ന് മറുപടി നല്‍കി.

അപ്പോഴും അവിടെ സംഭവിക്കുന്നതൊന്നും എനിക്കറിയുന്നുണ്ടായിരുന്നില്ല. മമ്മിയെ കാണണം എന്ന് പറഞ്ഞിട്ടും കുറേ നേരം കഴിഞ്ഞാണ് കണ്ടത്. പലരും എന്തൊക്കെയോ ഒളിപ്പിക്കും പോലെ തോന്നി. എന്താ പ്രശ്‌നം മമ്മീ എന്ന് ഒടുവില്‍ ആകാംക്ഷയോടെ ചോദിക്കുമ്പോള്‍ ആ സത്യം എന്നോട് പറഞ്ഞു. അഞ്ചര മാസത്തിലാണ് അവരെ പ്രസവിച്ചത്.

ആവശ്യത്തിനുള്ള ഭാരം ആകാനുള്ള സമയം കിട്ടിയിട്ടില്ലായിരുന്നു. ആദ്യത്തെ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ആളിന് 840 ഗ്രാമും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റേതായ ആരോഗ്യ പ്രശ്‌നങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു എന്നും മമ്മി പറഞ്ഞു. ഇതെല്ലാം പറഞ്ഞിട്ട് ഒടുവില്‍ ഒരു കുഞ്ഞിന്റെ ശവമടക്ക് കഴിഞ്ഞിട്ടാണ് വന്നതെന്ന് മമ്മി പറഞ്ഞു.

അത് കൂടി കേട്ടപ്പോള്‍ തകര്‍ന്നു പോയി. ഡെലിവറി കഴിഞ്ഞ സമയം തൊട്ട് രണ്ട് കണ്‍മണികളെ വളര്‍ത്തുന്നത് സ്വപ്നം കണ്ടവളാണ് ഞാന്‍. അപ്പോഴാണ് ഒരാളുടെ അടക്ക് കഴിഞ്ഞുവെന്ന് മമ്മി പറയുന്നത്. അവന്റെ മുഖം പോലും ഞാന്‍ കണ്ടില്ല.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ