'പുരുഷന്മാർക്ക് എതിരല്ല; സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല': തുറന്നുപറഞ്ഞ് നടി ഭാമ

വിവാഹത്തെക്കുറിച്ചുള്ള നടി ഭാമയുടെ പ്രസ്താവന മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ യുവതികൾ നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ നിരന്തരം വാർത്തയാകുന്നതിനിടെയാണ് ഭാമ തന്റെ അഭിപ്രായം പറഞ്ഞത്. എന്നാൽ വിവാഹം വേണ്ട എന്നല്ല താൻ പറഞ്ഞതെന്നാണ് ഭാമ പറയുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. ഞാൻ പറഞ്ഞത് ആ അർത്ഥത്തിലല്ല. സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല എന്നാണെന്ന് ഭാമ പറയുന്നു. ഒരു കുടുംബം ഉണ്ടാവുക എന്നത് സ്ത്രീയുടേയും പുരുഷന്റേയും ആവശ്യമാണ്. എന്തിന്റെ പേരിലാണ് നാം സ്ത്രീധനം കൊടുക്കേണ്ടത്? ഭാമ ചോദിക്കുന്നു. നിയമപരമായി സ്ത്രീധനം നിരോധിച്ചുവെന്ന് പറഞ്ഞാലും അതിന്റെ പേരിലുള്ള അതിക്രമങ്ങൾ സ്ത്രീകൾ ഇന്നും നേരിടുന്നുണ്ട്. അതുകൊണ്ട് പഠിക്കുക, പെൺകുട്ടികളോട് ഭാമ പറയുന്നു.

പഠിക്കാൻ കഴിവില്ലാത്തവർ എന്തെങ്കിലും ഒരു കൈത്തൊഴിൽ കണ്ടെത്തണം. സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ജോലി ഉണ്ടാക്കിയെടുക്കണം എന്നും ഭാമ പറഞ്ഞു. അതേസമയം പങ്കാളി വേണ്ട എന്നല്ല താൻ പറയുന്നതിന്റെ അർത്ഥമെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. കല്യാണം കഴിക്കണമെന്ന് സ്ത്രീകൾക്ക് തോന്നിയാൽ മാത്രം വിവാഹം കഴിക്കുക. എന്നാൽ അത് സ്ത്രീധനം കൊടുത്തിട്ടാവരുത്. സ്ത്രീകളുടെ പണം അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കണം. തിരിച്ച് പുരുഷന്റെ പണം ഇങ്ങോട്ടും വേണ്ട. തുല്യ ഉത്തരവാദിത്തമുള്ള രണ്ട് വ്യക്തികൾ ചേർന്ന് ഒരുമിച്ചുള്ള ജീവിതം എന്ന തലത്തിൽ വിവാഹം റീ ഡിസൈൻ ചെയ്യാൻ പറ്റണം’, ഭാമ കൂട്ടിച്ചേർത്തു.

അതേസമയം താൻ പുരുഷന്മാർക്ക് എതിരല്ലെന്നും ഇരുഭാഗത്തും ശരിയും തെറ്റിയും ഉണ്ടാകാമെന്നും ഭാമ പറയുന്നു. പങ്കാളിയെന്നാൽ പരസ്പരം താങ്ങാൻ കഴിയുന്നവരായിരിക്കണം. നമുക്ക് എന്താണ് ഈ വിവാഹ ബന്ധത്തിലൂടെ വേണ്ടതെന്നതിൽ വ്യക്തമായ ധാരണ വേണമെന്നും നടി അഭിപ്രായപ്പെടുന്നുണ്ട്. ഒരു പ്രത്യേക അജണ്ട മുൻനിർത്തിയാകരുത് വിവാഹമെന്നും താരം പറയുന്നു.

ഒരു അജണ്ട മുൻനിർത്തിയാവരുത് വിവാഹം. എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാനും എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാനും ഒരാൾ എന്ന തലത്തിലേക്ക് പരിമിതപ്പെടരുത്. തിരിച്ച് എന്റെ ചെലവുകൾ നോക്കാൻ വേണ്ടി മാത്രം ഒരു ഭർത്താവ് അങ്ങനെയുമാവരുത്. അതിനൊക്കെയപ്പുറം പരിശുദ്ധമായ സ്നേഹമുണ്ടാവണം. ആത്മാർഥത വേണം. ഒരാൾ വീണു പോകുമ്പോൾ അയാൾക്ക് താങ്ങാകാൻ സ്വന്തം പങ്കാളിയല്ലാതെ വേറെയാരാണ് വരിക? അടിസ്ഥാനപരമായി സ്നേഹമുണ്ടെങ്കിൽ മറ്റെല്ലാം താനെ വന്നു ചേരും”, ഭാമ വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക