'തോളില്‍ കൈയിട്ട് കൈ താഴേക്ക് ഇറക്കി, സ്‌പോണ്‍സേഴ്‌സില്‍ ഒരാളായിരുന്നു അയാള്‍..'; ചൂഷണം ചെയ്യപ്പെട്ടെന്ന് ആര്യ

താന്‍ നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും അവതാരകയുമായ ആര്യ. ആദ്യമായാണ് തനിക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ച് ആര്യ മനസുതുറന്നത്. സ്‌പോണസേഴ്‌സില്‍ ഒരാളാണ് തന്നോട് ഇങ്ങനെ പെരുമാറിയത്. ഭയങ്കര വിഷമം തോന്നിയ സംഭമാണിത് എന്നാണ് ആര്യ പറയുന്നത്.

സ്പോണ്‍സേഴ്സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ ആണ് മോശമായി പെരുമാറിയത്. ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. ഇത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. ഇപ്പോഴാണ് ആദ്യമായി ഇതേ കുറിച്ച് സംസാരിക്കുന്നത് എന്നാണ് ആര്യ പറയുന്നത്.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് ആര്യ സംസാരിച്ചത്. പരിപാടിയുടെ പ്രമോ വീഡിയോയാണ് വൈറലായത്. തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചും താരം പ്രൊമോയില്‍ പറയുന്നുണ്ട്. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ തന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്.

തന്റെ പ്രണയ നൈരാശ്യത്തെ കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. തങ്ങളൊരു ലിവിംഗ് റിലേഷനിലായിരുന്നു. ഒരു വര്‍ഷം ഡിപ്രഷനായിരുന്നു. പാനിക്ക് അറ്റാക്ക്. മറുപടി പറയേണ്ടതില്ല തെളിയിച്ച് കാണിക്കുമെന്നും ആര്യ പറയുന്നു. അതേസമയം, സ്റ്റാര്‍ മ്യൂസിക് ആരാദ്യം പാടും എന്നിങ്ങനെയുള്ള ടെലിവിഷന്‍ ഷോകളുമായി തിരക്കിലാണ് ആര്യ. ‘മേപ്പടിയാന്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു