ഉറ്റസുഹൃത്തുക്കള്‍ ഇനി ജീവിതപങ്കാളികള്‍, ആര്യയും സിബിനും വിവാഹിതരാവുന്നു, സന്തോഷം പങ്കുവച്ച് താരങ്ങള്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ നടി ആര്യയും ഡിജെ സിബിനും വിവാഹിതരാവുന്നു. സിബിനൊപ്പമുളള ഫോട്ടോയും കുറിപ്പും പങ്കുവച്ചാണ് വിവാഹം നിശ്ചയിച്ച വിവരം ആര്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏറെ സന്തോഷത്തോടെ സിബിനുമായി വിവാഹം നിശ്ചയിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആര്യയുടെ കുറിപ്പ് തുടങ്ങുന്നത്. അടുത്ത സുഹൃത്തുകളില്‍ നിന്ന് ജീവിത പങ്കാളികളിലേക്ക് എന്നും തന്റെ പോസ്റ്റില്‍ ആര്യ പരാമര്‍ശിച്ചു.

“ഉറ്റസുഹൃത്തുക്കളില്‍ നിന്ന് ജീവിതപങ്കാളികളിലേക്ക്. ലളിതമായ ഒരു ചോദ്യത്തിലൂടെയും എന്റെ ഇതുവരെയുളള ജീവിതത്തില്‍ എടുത്തിട്ടുളളതില്‍ വച്ച് എറ്റവും വേഗത്തിലുളള തീരുമാനം. ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. എന്റെ ജീവിതത്തില്‍ പ്ലാനിങ് ചെയ്യാത്ത എറ്റവും നല്ല കാര്യമാണിതെന്ന് നിസംശം പറയാം, ആര്യ കുറിച്ചു. പോസ്റ്റിന് പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്.

സിബിനും ആര്യക്കൊപ്പമുളള ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് മ്യൂസിക്ക്, ബിഗ് ബോസ് മലയാളം തുടങ്ങിയ ഷോകളിലൂടെയാണ് ഇരുവരെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് സീസണ്‍ രണ്ടാം പതിപ്പില്‍ മത്സരാര്‍ഥിയായിരുന്നു ആര്യ. സിബിന്‍ ബിഗ് ബോസ് ആറാം സീസണിലും പങ്കെടുത്തു. അതിന് മുന്‍പ് ബഡായി ബംഗ്ലാവ് ഷോയിലൂടെയും ആര്യ പ്രിയങ്കരിയായി.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം