ചക്ക വീഴുന്ന ഒരു സീനുണ്ട്.. രണ്ടോ മൂന്നോ ടേക്ക്, അതിന് മുകളിലേക്ക് ബേസില്‍ പോയിട്ടില്ല: ആര്യ

ബേസില്‍ ജോസഫിനൊപ്പം ‘കുഞ്ഞിരാമായണം’ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടിയും അവതാരകയുമായ ആര്യ. വളരെ ഫോക്കസ്ഡ് ആയിട്ടുള്ള ഒരാളാണ് ബേസില്‍. തനിക്ക് എന്താണ് വേണ്ടതെന്ന കാര്യത്തെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധമുണ്ടെന്നുമാണ് ആര്യ പറയുന്നത്.

ബേസില്‍ ജോസഫ് ആരാണെന്ന് പോലും അറിയില്ലായിരുന്നു. അദ്ദേഹം അന്ന് ഒരു പുതിയ സംവിധായകനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നിട്ടും ബേസിലിന്റെ കൂടെ ക്യത്യമായ ഒരു ടീമുണ്ടായിരുന്നു. അതൊരു കിടിലന്‍ ടീമായിരുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്ന ഒരു ഫോക്കസ്ഡ് വ്യക്തിയാണ് ബേസില്‍.

എന്താണ് വേണ്ടതെന്ന് ആള്‍ക്ക് നന്നായി അറിയാം. എന്താണ് പുള്ളിക്ക് വേണ്ടത് ആ സാധനം കറക്ടായി നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്യും. നമുക്ക് അത് കൃത്യമായി മനസിലാകും. കാര്യങ്ങള്‍ വളരെ ലളിതമായി പറഞ്ഞ് തരുകയും ചെയ്യും. അതുകൊണ്ട് തന്നെ നമുക്കത് പ്രൊപ്പറായി എക്സിക്യൂട്ട് ചെയ്യാനും കഴിയും.

ആള്‍ക്ക് വേണ്ട സാധനം കിട്ടി കഴിഞ്ഞാല്‍ പിന്നെ സെറ്റാണ്. അതോടെ പുള്ളി കട്ട് പറയും. ഒന്നുകൂടി എടുത്ത് നോക്കാമെന്നൊന്നും ബേസില്‍ പറയില്ല. ഇതില്‍ വളരെ മൈന്യൂട്ടായിട്ടുള്ള കാര്യങ്ങളുണ്ട്. ഭയങ്കര രസമാണ് അത് സിനിമയില്‍ കാണാന്‍.

സിനിമയില്‍ ചക്ക വീഴുന്ന ഒരു സീനുണ്ട്. രണ്ടോ മൂന്നോ ടേക്ക്, അതിന് മുകളിലേക്ക് അത് പോയിട്ടില്ല. ആള്‍ടെ കാര്യങ്ങളൊക്കെ ഭയങ്കര പ്രോപ്പറാണ്. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും ക്രിസ്പ്പാണ് എന്നാണ് ആര്യ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്