ചില ഗ്ലാമറസ് രംഗങ്ങള്‍ സിനിമയില്‍ കാണിക്കേണ്ടി വന്നു.. മുമ്പ് ഗ്ലാമര്‍ ചെയ്യില്ലെന്ന് പറഞ്ഞതില്‍ പശ്ചാത്താപമില്ല: ആരാധ്യ

ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന തന്റെ പഴയ പ്രസ്താവനയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് നടി ആരാധ്യ ദേവി. രാം ഗോപാല്‍ വര്‍മ്മയുടെ ‘സാരി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് ആരാധ്യ. ഒരുപാട് ഗ്ലാമര്‍ രംഗങ്ങള്‍ ഈ സിനിമയിലുണ്ടെന്ന് നേരത്തെ പുറത്തെത്തിയ ട്രെയ്‌ലറില്‍ നിന്നും ടീസറില്‍ വ്യക്തമാണ്. ഇതിനിടെയാണ് ആരാധ്യയുടെ പഴയ പ്രസ്താവന ചര്‍ച്ചയാത്.

അന്ന് തന്റെ സാഹചര്യമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും ഇന്ന് ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ട് എന്നാണ് ആരാധ്യ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. ”അന്ന് ഞാന്‍ പറഞ്ഞ ആ വാക്കുകളില്‍ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു.”

”അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമര്‍ റോള്‍സ് ചെയ്യില്ലെന്ന് പറഞ്ഞത്. എന്നാല്‍ വൈവിധ്യം നിറഞ്ഞ വേഷങ്ങളാകും ഒരു നടിയെന്ന നിലയില്‍ നമ്മുടെ ക്രാഫ്റ്റുകള്‍ക്ക് ഊര്‍ജം പകരുകയെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു. അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തരത്തിലുള്ള ഒരു പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒട്ടും ഗ്ലാമറസ് അല്ലാത്ത കഥാപാത്രം.”

”എന്നാല്‍ വില്ലന്റെ സാങ്കല്‍പിക ലോകത്തില്‍ അയാളുടെ ഫാന്റസിയില്‍ കരുതുന്നത് ഈ കുട്ടിയൊരു സെക്‌സി ഗേള്‍ ആണെന്നാണ്. അത് കാണിക്കുന്നതിനായി മാത്രം ചില ഗ്ലാമറസ് രംഗങ്ങള്‍ സിനിമയില്‍ കാണിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞ വാക്കുകളില്‍ ഖേദിക്കുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം ഗ്ലാമറിന് ഇന്ന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. വസ്ത്രത്തിന് അതില്‍ യാതൊരു പ്രസ്‌കതിയുമില്ല. ഇതൊരു വികാരമാണ്.”

”ഓരോ വ്യക്തികളെയും അത് ബാധിക്കും. ചിലര്‍ക്കതൊരു വസ്ത്രങ്ങളിലായിരിക്കാം, ചിലര്‍ക്ക് അത് ഇമോഷന്‍സിലാകാം. അന്ന് ഞാന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകള്‍ വരുന്നുണ്ട്. അന്നത്തെ 22കാരിയായ എന്നെ ഭാവിയില്‍ ഞാന്‍ കുറ്റം പറയാനും പോകുന്നില്ല. ഭാവിയില്‍ എന്തു തരത്തിലുള്ള വേഷം ചെയ്യാനും തയാറാണ്” എന്നാണ് ആരാധ്യ പറയുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ