വീട്ടുകാര്‍ കല്യാണം കഴിപ്പിക്കാതിരിക്കാന്‍ എഞ്ചിനിയറിങ് പഠനം: തുറന്നുപറഞ്ഞ് അനുമോള്‍

മലയാളത്തിലെ മികച്ച അഭിനേത്രികളുടെ നിരയിലാണ് അനുമോള്‍. വേറിട്ട കഥാപാത്രങ്ങളും, കലാമൂല്യമുള്ള ചിത്രങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ താരം തന്റെ ഇടമുറപ്പിച്ചു. ഇപ്പോഴിതാ പഠനം കഴിഞ്ഞ് വീട്ടുകാര്‍ വേഗത്തില്‍ കല്യാണം കഴിപ്പിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയ മാര്‍ഗത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അനുമോള്‍.

“എനിക്ക് ഓരോ പ്രായത്തിലും ഓരോ ഇഷ്ടങ്ങളാണ്. പ്ലസ്ടു കഴിഞ്ഞ് ഒരു ആഗ്രഹവുമില്ലാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിപ്പിക്കരുതെന്ന്. അപ്പോള്‍ ചിന്തിച്ചത് ഏറ്റവും ദൈര്‍ഘ്യമേറിയ മെഡിസിനെയും എഞ്ചിനിയറിങ്ങിനെയും പറ്റിയാണ്. മെഡിസിന് പാറ്റ, തവള അതൊക്കെ പെറുക്കി, അപ്പോള്‍ അത് ശരിയാവില്ല. പിന്നെയുള്ളത് എഞ്ചിനിയറിങ്ങാണ്. അങ്ങനെയാണ് എഞ്ചിനിയറിങ്ങ് പഠിച്ചത്.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ അനുമോള്‍ പറഞ്ഞു.

മോളിവുഡിലെ ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫൂള്‍ നായികയാണ് അനു. ഇവന്‍ മേഘരൂപന്‍, അകം, വെടിവഴിപാട്, ചായില്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനുമോളുടെ ഏറ്റവും പുതിയ ചിത്രമാണ് ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ്.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു