സെറ്റുകളില്‍ വസ്ത്രം മാറാന്‍ പറ്റില്ല, റെസ്റ്റ് റൂമില്‍ വെള്ളവുമുണ്ടാകില്ല, ഇന്‍ഫെക്ഷന്‍ വന്നു..; വെളിപ്പെടുത്തി നടി അമ്മു അഭിരാമി

ബാത്ത്‌റൂമും സൗകര്യങ്ങളും ഒന്നുമില്ലാത്ത ഷൂട്ടിംഗ് സെറ്റുകള്‍ ഇപ്പോഴുമുണ്ടെന്ന് നടി അമ്മു അഭിരാമി. ബാലതാരമായി സിനിമയില്‍ എത്തി നായികയായി മാറിയ താരമാണ് അമ്മു അഭിരാമി. ഭൈരവ, രാക്ഷസന്‍, അസുരന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അമ്മു എത്തിയിട്ടുണ്ട്.

ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടോയ്‌ലെറ്റില്‍ പോകാന്‍ പറ്റാതെ തനിക്ക് ഇന്‍ഫെക്ഷന്‍ വന്നതായി അമ്മു തുറന്നു പറഞ്ഞിരിക്കുന്നത്. ഒരുപാട് സിനിമാ സെറ്റുകളില്‍ വസ്ത്രം മാറ്റാനുള്ള സൗകര്യം പോലുമില്ലായിരുന്നു. റെസ്റ്റ് റൂമില്‍ വെള്ളമുണ്ടാകില്ല.

അതുകൊണ്ട് തനിക്ക് ഇന്‍ഫെക്ഷന്‍ വന്നിട്ടുണ്ട്. ഇത് എങ്ങനെ എടുക്കുമെന്ന് അറിയില്ല. വേദന കൊണ്ടാണ് പറയുന്നത്. വലിയ ആര്‍ട്ടിസ്റ്റ്, ചെറിയ ആര്‍ട്ടിസ്റ്റ്, പുതുമുഖം എന്നതെല്ലാം താണ്ടി ഒരു മനുഷ്യന് കൊടുക്കേണ്ട മര്യാദ കൊടുക്കണം. അത് ഏത് ഇന്‍ഡസ്ട്രിയായാലും.

ഇത്രയും ബഡ്ജറ്റ് ഉള്ളപ്പോള്‍ ഒരു ബാത്ത് റൂം വെച്ച് എന്ത് വേണമെങ്കിലും ചെയ്യൂ, സ്ത്രീകള്‍ക്കായും പുരുഷന്‍മാര്‍ക്കായും ടോയ്‌ലെറ്റ് വേണം. വസ്ത്രം മാറാനായി ഒരു റൂം അറേഞ്ച് ചെയ്യണം. എന്നാല്‍ ഇതൊന്നും പരിഗണക്കില്ല. ആരുടെയെങ്കിലും വീട്ടില്‍ പോയി വസ്ത്രം മാറണം.

ഒരു ക്യാമറ വെച്ച് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണത് അഭിമുഖീകരിക്കേണ്ടത്. ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നാല്‍ ആര് സഹിക്കണം. താന്‍ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടുണ്ട്. അവസരം ലഭിക്കുന്നെന്ന് കരുതി നമ്മള്‍ സിനിമ ചെയ്യും. പക്ഷെ ആര്‍ക്ക് വേണ്ടിയും സ്വന്തം ആരോഗ്യം ത്യാഗം ചെയ്ത് ഒന്നും ചെയ്യേണ്ടതില്ല.

ഇത്തരം സൗകര്യങ്ങള്‍ കുറച്ച് ലാഭിക്കുന്ന പണം നിലനില്‍ക്കുമോ എന്നറിയില്ല. കൃത്യസമയത്ത് ഭക്ഷണം കൊടുക്കുക, വസ്ത്രം മാറ്റാനുള്ള സൗകര്യം നല്‍കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം നിര്‍മ്മാതാക്കള്‍ ചെയ്ത് തരണം. ഇപ്പോള്‍ കാരവാനും റെസ്റ്റ് റൂമുകളും ലഭിക്കുന്നുണ്ട്. ലഭിച്ചില്ലെങ്കില്‍ ചോദിക്കും എന്നാണ് അമ്മു അഭിരാമി പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ