ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് സഹോദരന്‍ മനോജ് മഞ്ചു..; ഗുരുതര ആരോപണവുമായി വിഷ്ണു മഞ്ചു, വീണ്ടും ചര്‍ച്ചയായി കുടുംബപ്രശ്‌നം

‘കണ്ണപ്പ’ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് തന്റെ സഹോദരനും നടനുമായ മനോജ് മഞ്ചു ആണെന്ന് നടന്‍ വിഷ്ണു മഞ്ചു. ചെന്നൈയില്‍ നടന്ന പ്രസ് മീറ്റിനിടെയാണ് വിഷ്ണു സഹോദരനെതിരെ ആരോപണം ഉയര്‍ത്തിയത്. മോഷ്ടാക്കള്‍ എന്ന് ആരോപിക്കപ്പെടുന്ന ഓഫീസ് ജീവനക്കാരായ രഘു, ചരിത എന്നിവര്‍ മനോജിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വിഷ്ണു പറയുന്നത്.

നാലാഴ്ച മുമ്പാണ് സംഭവം നടന്നത്. മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കരുത്. എല്ലാ കുടുംബങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ടാകും അതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

സിനിമയുടെ വിഎഫ്എക്‌സ് ജോലികള്‍ നിലവില്‍ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളിലെ മൂന്ന് ഓഫീസുകളിലായാണ് നടക്കുന്നത്. വിഎഫ്എക്‌സ് സംബന്ധമായ ഹാര്‍ഡ് ഡിസ്‌ക് മുംബൈയില്‍ നിന്ന് അയച്ചപ്പോള്‍ അത് എന്റെ അച്ഛന്‍ മോഹന്‍ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിലാണ് എത്തിയത്. അതാണ് പതിവ്.

ഞങ്ങള്‍ മൂന്ന് സഹോദരങ്ങളാണ്, ഞങ്ങളുടെ എല്ലാ പാക്കേജുകളും അവിടെയെത്തുകയും അതത് മാനേജര്‍മാര്‍ പോയി ശേഖരിക്കുകയുമാണ് പതിവ്. അതുപോലെ തന്നെ ഹാര്‍ഡ് ഡിസ്‌ക് ഞങ്ങളുടെ അച്ഛന്റെ വസതിയിലെത്തി. അത് രഘുവിനും ചരിതയ്ക്കും കൈമാറുകയും, പിന്നീട് അവരെ കാണാതാവുകയുമായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ വഴി മനോജിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

പക്ഷേ ഫലമുണ്ടായില്ല. അവര്‍ അത് മോഷ്ടിച്ചതാണോ അതോ ആരുടെയെങ്കിലും നിര്‍ദേശപ്രകാരം ചെയ്തതാണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹാര്‍ഡ് ഡിസ്‌ക് പാസ്വേഡ് പ്രൊട്ടക്റ്റഡ് ആണ്. ആ സുരക്ഷ തകര്‍ക്കാന്‍ 99 ശതമാനവും ആവില്ല എന്നാണ് വിഷ്ണു പറയുന്നത്.

അതേസമയം, മോഹന്‍ ബാബുവിന്റെ ഇളയ മകനാണ് മനോജ് മഞ്ചു. ഇവരുടെ കുടുംബ പ്രശ്‌നങ്ങള്‍ അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മനോജ് മോഹന്‍ ബാബുവിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടനെ പുറത്തേക്ക് തള്ളിയതോടെ സംഘര്‍ഷം നടന്നിരുന്നു. മനോജും ഭാര്യയും ഭീഷണിപ്പെടുത്തി വീട് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മോഹന്‍ ബാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'