'ഞാന്‍ വിവാഹിതനല്ല എന്ന് എല്ലാവർക്കും അറിയാം, പക്ഷേ എനിക്കൊരു ഒരു മകളുണ്ട്' : വിശാല്‍

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമാപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും മറ്റും നിരവധി സഹായങ്ങൾ ചെയ്യുന്ന നടനാണ് തമിഴ് വിശാൽ. സിനിമയ്ക്ക് പുറമേ സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന വിശാൽ ഭാവിയില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമെന്നത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടുമുട്ടിയ ഒരു വിദ്യാർത്ഥിനിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് വിശാല്‍.

മാര്‍ക്ക് ആന്റണി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ വച്ചാണ് പെൺകുട്ടിയെ സദസിന് പരിചയപ്പെടുത്തിയത്. താന്‍ ക്രോണിക് ബാച്ചിലർ ആണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, എനിക്കൊരു ഒരു മകളുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടിയെ വിശാൽ വേദിയിലേക്ക് വിളിച്ചത്.  ചെന്നൈയിലെ സ്റ്റൈല്ലാ മേരിസ് കോളേജിലെ വിദ്യാര്‍ഥിയാണെന്നും ആന്റണ്‍ മേരി എന്നാണ് മകളുടെ പേരെന്നും താരം പറഞ്ഞു.

ഒരു സുഹൃത്ത് വഴിയാണ് വിശാൽ ആന്റൺ മേരിയെ കണ്ടുമുട്ടിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. സ്‌റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കണമെന്നത് പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു. തുടർന്ന് വിശാല്‍ പെൺകുട്ടിയുടെ പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുകയായിരുന്നു.

വേദിയിൽ സംസാരിക്കാനെത്തിയ പെൺകുട്ടി വിശാൽ തന്റെ പിതാവിനെ പോലെയാണെന്നും അതെപ്പോഴും അങ്ങനെയായിരിക്കുമെന്നും അദ്ദേഹത്തോട് വളരെയധികം നന്ദിയുണ്ടെന്നും പറഞ്ഞു.’ എന്റെ എറ്റവും വലിയ സ്വപ്നമായിരുന്നു സ്റ്റെല്ലാ മേരീസിൽ പഠിക്കണം എന്നത്. അതൊക്കെ സ്വപ്നത്തിൽ മാത്രം കാണാൻ പറ്റുകയുള്ളു എന്ന് അമ്മ പറയുമായിരുന്നു. പക്ഷെ വിശാൽ അണ്ണൻ അത് സാധിപ്പിച്ചു തന്നു. അദ്ദേഹം എനിക്ക് അച്ഛനെപോലെയാണ്, അത് അതെങ്ങനെ തന്നെയായിരിക്കും’ ആന്റൺ മേരി പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ